+

ഗ്ലോബൽ ചക്ക-മാങ്ങ രുചിക്കൂട്ടൊരുക്കാൻ മലബാർ അടുക്കള ; മെയ് ആറിന് തലശേരിയിൽ രുചിക്കൂട്ടൊരുക്കും

ഭക്ഷണപ്രിയരുടെയും പാചക വിദഗ്‌ധരുടെയും ആഗോള കൂട്ടായ്‌മയായി വളർന്ന സൗഹൃദ കൂട്ടായ്മയാണ് മലബാർ അടുക്കള. നാട്ടിലും മറുനാട്ടിലുമായി അഞ്ചുലക്ഷത്തിലധികം

കണ്ണൂർ : ഭക്ഷണപ്രിയരുടെയും പാചക വിദഗ്‌ധരുടെയും ആഗോള കൂട്ടായ്‌മയായി വളർന്ന സൗഹൃദ കൂട്ടായ്മയാണ് മലബാർ അടുക്കള. നാട്ടിലും മറുനാട്ടിലുമായി അഞ്ചുലക്ഷത്തിലധികം അംഗങ്ങളുള്ള കൂട്ടായ്മ രുചിക്കൂട്ടൊരുക്കി ജീവകാരുണ്യരംഗത്ത് സജീവമായി മുന്നേറുകയാണ്. 10 വർഷങ്ങൾക്ക് മുമ്പ് മലബാറിൻ്റെ തനത് രുചി പരിചയപ്പെടുത്തുന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് മലബാർ അടുക്കള എന്ന കുട്ടായ്മ‌ രൂപംകൊണ്ടത്. ദുബായ് ആസ്ഥാനമായുള്ള മലബാർ അടുക്കള കൂട്ടായ്‌മക്ക് നിലവിൽ ലോകത്തുടനീളം ചാപ്റ്ററുകളുണ്ട്. 18 അഡ്‌മിന്മാരും 50 ലേറെ കോഓർഡിനേറ്റേഴ്‌സും 100 ഓളം എക്സിക്യൂട്ടീവ് അംഗങ്ങളും അഞ്ച് ലക്ഷത്തിലേറെ അംഗങ്ങളും ഇപ്പോൾ കൂട്ടായ്‌മയിൽ സജീവമായി ട്ടുണ്ട്. സ്നേഹം, കരുതൽ, കൂട്ടായ്മ‌ എന്നതാണ് കൂട്ടായ്‌മയുടെ മുഖമുദ്ര. പ്രധാനമായും പാചകത്തിനു മുൻഗണന നൽകുന്ന മലബാർ അടുക്കള കൂട്ടായ്‌മ ചാരിറ്റി രംഗത്തും മുദ്ര പതിപ്പിക്കുന്നു്. ജാതി, മത, വർഗ, രാഷ്ട്രീയ ഭേദമന്യയാണ് കൂട്ടായ്‌മ പ്രവർത്തിച്ചുവരുന്നത്.

ഗ്ലോബൽ മലബാർ അടുക്കള സൗഹൃദ കൂട്ടായ്‌മയുടെ കീഴിൽ 'ചക്ക- മാങ്ങ' കോൺടെസ്റ്റ് നടത്താൻ തീരുമാനിച്ചിരിക്കുന്നു. മെയ് ആറിന് ഉച്ചക്ക് ഒരുമണി മുതൽ തലശ്ശേരി -മാഹി റോഡിലെ ലോറൽ ഗാർഡനിലാണ് മത്സരം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ചക്കയും മാങ്ങയും ഉപയോഗിച്ചുള്ള സ്വാദൂറം വിഭവങ്ങളുടെ പാചക മത്സരം, കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ ഇതിനോടൊപ്പം നടക്കും. സ്വാദിഷ്ടമായ വിവിധ ഭക്ഷണങ്ങൾ ലഭ്യമാവുന്ന ഫുഡ് സ്റ്റാളുകൾ, കുട്ടികൾക്കും സ്ത്രീ കൾക്കുമായു ള്ള തുണി ഷോപ്പുകൾ, കരകൗശല വസ്തു‌ക്കൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ സ്റ്റാളുകളും ഒരുക്കുന്നുണ്ട്. നിയമസഭ സ്‌പീക്കർ അഡ്വ. എ.എൻ ഷംസീർ, ഷാഫി പറമ്പിൽ എം.പി, മലബാർ അടുക്കള ഗ്ലോബൽ ചെയർമാൻ മുഹമ്മദലി ചാക്കോത്ത് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

സമാപനത്തിൽ സലീം ഫാമിലി സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോയും അരങ്ങേറും. തെരഞ്ഞെടുക്കപ്പെടുന്ന 25 മത്സരാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. ലോകത്തെവി ടെയു മുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ മാങ്ങയുടെ പുഡ്ഡിങ് നിർമിക്കുന്നത് 7356947239 അല്ലെങ്കിൽ 9074295694 എന്ന നമ്പറിലേക്ക് വീഡിയോയായി അയക്കണം. 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഏപ്രിൽ 25നകം താൽപര്യമുള്ളവർ മാങ്ങ പുഡ്ഡിങ് രജിസ്റ്റർ ചെയ്യേണ്ടതാണ്. ലോറൽ ഗാർഡനിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയികളാകുന്നവർക്ക് വിദേശത്തേക്ക് ടൂർ ട്രിപ്പാണ് സമ്മാനമായി ലഭിക്കുക. പ്രശസ്‌ത സിനിമ താരം ബിബിൻ ജോർജിൻ്റെ പുതിയ സിനിമയായ കൂടലിൻറെ പ്രമോഷൻ്റെ ഭാഗമായി ബിബിൻജോർജും സംഘവും പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.വാർത്താസമ്മേളനത്തിൽ  ഫാസില ഇഖ്ബാൽ (ഗ്ലോബൽ അഡ്‌മിൻ, മലബാർ അടുക്കള)
വഹീദ നിസാർ (ഗ്ലോബൽ മോഡറേറ്റർ, മലബാർ അടുക്കള) ജുമൈല മുത്തലിബ് (തലശ്ശേരി കോഓർഡിനേറ്റർ, അടുക്കള)മിസ്‌രിയ്യ ആഷിഖ് (കേരള ചീഫ് കോഓർഡിനേറ്റർ, മലബാർ അടുക്കള)ഷഫീഖ് കാറ്റാടത്ത് (പ്രോഗ്രാം കോഓർഡിനേറ്റർ) എന്നിവർ പങ്കെടുത്തു.

facebook twitter