കണ്ണൂർ ചക്കരക്കല്ലിൽ കളഞ്ഞുകിട്ടിയ 4 ലക്ഷത്തിൻ്റെ സ്വർണ്ണാഭരണങ്ങൾ തിരികെ നൽകി മാതൃകയായി

11:19 PM Apr 22, 2025 | Desk Kerala

ചക്കരക്കൽ/ കണ്ണൂർ : ചക്കരക്കൽ ടൗണിൽ നിന്നും വഴി യാത്രക്കാർക്ക് ലഭിച്ച സ്വർണാഭരണങ്ങൾ തിരികെ നൽകി  മാതൃകയായി.തലമുണ്ട സ്വദേശി വിജേഷ്, ഇരിവേരി സ്വദേശി പി.വിസുരേശൻ എന്നിവർക്കാണ് നാല് ലക്ഷം രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങൾ അടങ്ങുന്ന പേഴ്സ്  വഴിയിൽ നിന്നുംകിട്ടിയത് . 

പേഴ്സ് തുറന്നു നോക്കിയപ്പോൾ വില കൂടിയ സ്വർണാഭരണങ്ങളാണെന്ന് മനസിലാക്കിയ ഇവർ ഉടൻ തന്നെ ചക്കരക്കൽ പൊലിസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

 പൊലിസ് നടത്തിയ അന്വേഷണത്തിൽ കാടാച്ചിറ കീഴറ സ്വദേശിനിയുടെതാണ് സ്വർണ്ണാഭരണങ്ങളെന്ന് മനസ്സിലാക്കുകയും  ഉടമസ്ഥയെ പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പേഴ്സ് വഴിയിൽ കളഞ്ഞു കിട്ടിയ ഇരുവരെയും കൊണ്ടു തിരിച്ചു നൽകുകയും ചെയ്തു.