+

കണ്ണൂർ പള്ളിക്കുന്നിൽ ചെങ്കൽ ലോറി ഡ്രൈ വറുടെ മരണത്തിന് ഇടയാക്കിയത് സ്വകാര്യ ബസിൻ്റെ മരണപാച്ചിൽ, സി.സി.ടി.വി ദൃശ്യം പൊലിസിന് ലഭിച്ചു

കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിൽ തിങ്കളാഴ്ച്ച വൈകിട്ട് ചെങ്കൽ ലോറി മരത്തിലിടിച്ച് ഡ്രൈവർ കൊല്ലപ്പെട്ട  അപകടത്തിന്‍റെകൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ യാത്രക്കാരുടെ പേടിസ്വപ്നമായസ്വകാര്യ ബസാ ണ് അപകടത്തിന് പിന്നിലെന്ന് തെളിഞ്ഞു.

കണ്ണൂർ: കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിൽ തിങ്കളാഴ്ച്ച വൈകിട്ട് ചെങ്കൽ ലോറി മരത്തിലിടിച്ച് ഡ്രൈവർ കൊല്ലപ്പെട്ട  അപകടത്തിന്‍റെകൂടുതൽ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ യാത്രക്കാരുടെ പേടിസ്വപ്നമായസ്വകാര്യ ബസാ ണ് അപകടത്തിന് പിന്നിലെന്ന് തെളിഞ്ഞു.

അമിത വേഗതയിലെത്തിയ ബസ് ലോറിയുടെ പിന്നിൽ ഇടിച്ചുതെറുപ്പിച്ചതാണ് അപകട കാരണമെന്ന് വ്യക്തമാവുന്ന സി.സി.ടി.വി ദൃശ്യങ്ങളാണ് കണ്ണൂർ ടൗൺ പൊലിസിന് ലഭിച്ചത്. നേരത്തെ ചെങ്കൽ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു പൊലിസിന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച വിവരം എന്നാൽ രണ്ടാമത് ലഭിച്ച സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് അമിത വേഗതയിൽ വന്ന സ്വകാര്യ ബസ് ലോറിയുടെ പുറകിലിടിക്കുന്ന ദൃശ്യം പുറത്തുവന്നത്. അപകടം നടന്നതിനു ശേഷവും ഈ ബസ് നിർത്താതെ മരണപാച്ചിൽ തുടരുകയായിരുന്നു.

കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിലാണ് സ്വകാര്യ ബസ് ഇടിച്ച്  ലോറി അപകടത്തിൽപ്പെട്ടത്. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പിന്നിൽ നിന്ന് ലോറിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ലോറിയെ മറികടക്കുന്നതിനിടെയാണ് ബസ് പിന്നിൽ നിന്ന് ഇടിച്ചത്. ഇതോടെ നിയന്ത്രണം വിട്ട ലോറി റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറി. 

മരം കടപുഴകി വീഴുകയും ചെയ്തു. മരത്തിലിടിച്ചാണ് ലോറി നിന്നത്. കണ്ണൂര്‍ - കാസർകോട് ദേശീയപാതയിലെ പള്ളിക്കുന്നിൽ തിങ്കളാഴ്ച്ച വൈകിട്ടുണ്ടായ ദാരുണമായ അപകടത്തിൽ ലോറി ഡ്രൈവര്‍ കൊണ്ടോട്ടി സ്വദേശി ജലീലാണ് അതിദാരുണമായി മരിച്ചത്. അപകടത്തിന്‍റെ കൂടുതൽ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. പയ്യന്നൂരിൽ നിന്നും വരുന്ന സ്വകാര്യ  ബസിന്‍റെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. മരത്തിലിടിച്ചാണ് ലോറി നിന്നത്.

തളിപറമ്പ് ഭാഗത്തു നിന്നും ചെങ്കല്ലുമായി മടങ്ങുകയായിരുന്ന  ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ക്യാബനടക്കം പൂര്‍ണമായും തകര്‍ന്നു. ലോറിയുടെ ഉടമ ലോറിയുടെ ഇടതുവശത്ത് ഇരിക്കുന്നതിനാലാണ് രക്ഷപ്പെട്ടത്.  കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലായാലും കണ്ണൂര്‍ -കോഴിക്കോട് റൂട്ടിലായാലും കണ്ണൂര്‍-കാസര്‍കോട് റൂട്ടിലായാലും ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ ബസുകള്‍ക്ക് റോഡിലൂടെ എങ്ങനെയാണ് പായുന്നതെന്നിന്‍റെ ഉദാഹരണമാണ് ഈ അപകടമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

അശ്രദ്ധമായുള്ള സ്വകാര്യ ബസുകളുടെ ഓട്ടം സംബന്ധിച്ച പരാതികള്‍ വ്യാപകമാണ്. അപകടത്തിൽ സ്വകാര്യ ബസ് ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയാരംഭിച്ചിട്ടുണ്ട്. ലൈസന്‍സ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. നേരത്തെ നിരവധി അപകടങ്ങളിൽപ്പെട്ട ബസാണ് വീണ്ടും മരണപ്പാച്ചിൽ നടത്തിയത്. 

നിരവധി ഇരുചക്ര വാഹനക്കാരും വഴി യാത്രക്കാരും ദേശീയപാതയിലൂടെ സർവ്വീസ് നടത്തുന്ന ഈ ബസ് കാരണം റോഡിൽ പൊലിഞ്ഞിട്ടുണ്ട്. എന്നാൽ ഓരോ അപകട മരണത്തിന് ശേഷവും റോഡിലൂടെ മരണപാച്ചിൽ നടത്തുകയാണ് യാത്രക്കാർക്ക് പേടിസ്വപ്നമായ ഈ സ്വകാര്യ ബസ് '

facebook twitter