+

ബി.ജെ.പി എം.പിമാർ സുപ്രീം കോടതിക്കെതിരെ വിരൽ ചൂണ്ടുന്നു: പ്രൊഫ. എ പി അബ്ദുൽ വഹാബ്

ബിജെപിയുടെ തിട്ടൂരം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂവെന്നും അനുസരിച്ചില്ലെങ്കിൽ പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്യുന്നവരായി കേന്ദ്രഭരണം കയ്യാളുന്ന കക്ഷിയുടെ നേതാക്കൾ മാറിയിരിക്കുകയാണെന്നും നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. എ പി അബ്ദുൽ വഹാബ് പറഞ്ഞു.

കണ്ണൂർ : ബിജെപിയുടെ തിട്ടൂരം അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂവെന്നും അനുസരിച്ചില്ലെങ്കിൽ പരസ്യമായി ഭീഷണി മുഴക്കുകയും ചെയ്യുന്നവരായി കേന്ദ്രഭരണം കയ്യാളുന്ന കക്ഷിയുടെ നേതാക്കൾ മാറിയിരിക്കുകയാണെന്നും നാഷണൽ ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പ്രൊഫ. എ പി അബ്ദുൽ വഹാബ് പറഞ്ഞു.

പാർട്ടിയുടെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ഫാസിസ്റ്റ് മുക്ത ഭാരതം എന്ന മുദ്രാവാക്യവുമായി കണ്ണൂരിൽ നാഷണൽ ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  സംഘടിപ്പിച്ച സ്ഥാപക ദിനാചരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിക്കെതിരെയാണ് ഉപപ്രധാനമന്ത്രി ജഗദീപ് ധൻകറും ബിജെപിയുടെ എംപിമാരും വിരൽ ചൂണ്ടുന്നത്. വർഗീയത രാജ്യത്തെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്.മാരകമായ കാൻസറായിവർഗീയത മാറിയിരിക്കുന്നു.

 നഷ്ടപ്പെട്ടുപോയ മത നിരപേക്ഷതയെ തിരിച്ചുപിടിക്കുകയാണ് രാഷ്ട്രീയ പാർട്ടികൾ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ പി യൂസഫ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ഓഗനൈസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ്, സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ, ഹാഷിം അരിയിൽ, 
സാലിഹ് മേടപ്പിൽ, റഫീഖ് അഴിയൂർ, ഇക്ബാൽ മാളവിക,  നാസർ കൂരാര, ടി റഷീദ്,  ഇ മഹമൂദ് സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ ടി സമീർ സ്വാഗതം പറഞ്ഞു


 

Trending :
facebook twitter