കണ്ണൂരിൽ മരണപാച്ചിൽ നടത്തുന്നതിനിടെ ബസിടിച്ച് ചെങ്കൽ ലോറി ഡ്രൈവർ മരിച്ച സംഭവം; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

05:19 PM Apr 24, 2025 |


കണ്ണൂര്‍ : കണ്ണൂർ - കാസർ​ഗോഡ് ദേശീയ പാതയിലെ പള്ളിക്കുന്നിൽ സ്വകാര്യ ബസ് ഇടിച്ച് നിയന്ത്രണം വിട്ട ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ച സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ നടപടി. അപകടമുണ്ടാക്കിയ ബസിന്‍റെ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ബസ് ഡ്രൈവർ വി.കെ.റിബിന്‍റെ ലൈസൻസാണ് കണ്ണൂർ ആർടിഒ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. 

ഇതിന് കാരണക്കാരനായ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. പളളിക്കുന്നിൽ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ ലോറി ഡ്രൈവറായ കൊണ്ടോട്ടി സ്വദേശി ജലീൽ മരിച്ചിരുന്നു. അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് പിന്നിൽ നിന്ന് ലോറിയെ ഇടിച്ചു തെറിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങളടക്കം നേരത്തെ പുറത്തുവന്നിരുന്നു. അമിത വേഗതയിൽ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബസ് പിന്നിൽ നിന്ന് ഇടിച്ചത്.