തീവ്രവാദ ആക്രമണത്തിൻ്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ അവഹളേന പരമായ പോസ്റ്റ്: കണ്ണൂരിൽ രാധാകൃഷ്ണൻ പട്ടാന്നൂരിന് എതിരെ പൊലീസിൽ പരാതി നൽകി

12:20 AM Apr 25, 2025 | Desk Kerala

കണ്ണൂർ :ഒരു പ്രകോപനവുമില്ലാതെ ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികളായ വിദേശികൾ അടക്കമുള്ള നിരപരാധികളെ മതം ചോദിച്ച്  വെടി വെച്ചു കൊന്ന പഹൽഗാം ഭീകരാക്രമണത്തിൽ രാജ്യം നടുങ്ങി നിൽക്കുന്ന സമയത്ത് മുതിർന്ന മാധ്യമപ്രവർത്തകനും മുൻ  മാതൃഭൂമി കറസ്പോണ്ടൻ്റുമായിരുന്ന രാധാകൃഷ്ണൻ പട്ടാന്നൂർ സോഷ്യൽ മീഡിയയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പി മയ്യിൽ മണ്ഡലം കമ്മിറ്റി പൊലിസിൽ പരാതി നൽകി. കേന്ദ്ര സർക്കാരിനെതിരെ ജനരോഷമുയരുമ്പോൾ കശ്മീരിൽ ഭീകരാക്രമണം നടക്കും ഇതൊരു തുടർക്കഥയെന്നായിരുന്നു ഫെയ്സ്ബുക്ക് പോസ്റ്റ്'

ഇതം തികച്ചും അപലപനീയവും തീവ്രവാദികളെ വെള്ളപൂശുന്ന രാജ്യദ്രോഹ പ്രവർത്തനവുമാണെന്ന് ആരോപിച്ചാണ് മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ്മീന്ദത്ത് മയ്യിൽ പൊലിസിന് പരാതി നൽകിയത്. ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി  ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ബി ജെ പി മണ്ഡലം കമ്മിറ്റി പരാതിയിൽ ആവശ്യപ്പെട്ടു ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ബി ജെ പി മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ തീരുമാനമെന്ന് ഭാരവാഹികൾ അറിയിച്ചു.

തൻ്റെ പോസ്റ്റ് വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാധാകൃഷ്ണൻ പട്ടാനൂർപിൻവലിച്ചിരുന്നു. മാതൃഭൂമി ദിനപത്രത്തിൻ്റെ സ്പെഷ്യൽ കറസ്പോണ്ടൻ്റായി വിരമിച്ച രാധാകൃഷ്ണൻ ഇടതുസഹയാത്രികനായ സാംസ്കാരിക പ്രവർത്തകനാണ്.