+

യാ​ത്ര​ക്കാ​രു​മാ​യി കെ.​എ​സ്​​ആ​ർ.​ടി​സി ബസ്​ ഗവി വനത്തിൽ കുടുങ്ങി

യാ​ത്ര​ക്കാ​രു​മാ​യി കെ.​എ​സ്​​ആ​ർ.​ടി​സി ബസ്​ ഗവി വനത്തിൽ കുടുങ്ങി

ചി​റ്റാ​ർ: യാ​ത്ര​ക്കാ​രു​മാ​യി പ​ത്ത​നം​തി​ട്ട-​ഗ​വി-​കു​മ​ളി കെ.​എ​സ്​​ആ​ർ.​ടി​സി ബ​സ് വ​ന​ത്തി​ൽ കു​ടു​ങ്ങി. പ​ത്ത​നം​തി​ട്ട ഡി​പ്പോ​യി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ മൂ​ഴി​യാ​ർ വ​ഴി കു​മ​ളി​ക്ക് യാ​ത്ര​തി​രി​ച്ച RAC 497 ന​മ്പ​ർ ബ​സാ​ണ് അ​ര​ണ​മു​ടി​ക്ക് സ​മീ​പം വീ​ൽ ത​ക​രാ​റി​ലാ​യി നി​ന്ന​ത്.

ബ​സി​ലു​ണ്ടാ​യി​രു​ന്ന 38 യാ​ത്രി​ക​രി​ൽ അ​ധി​ക​വും ആ​ങ്ങ​മൂ​ഴി, മൂ​ഴി​യാ​ർ, കൊ​ച്ചു​പ​മ്പ, വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി മേ​ഖ​ല​യി​ൽ ഉ​ള്ള​വ​രാ​യി​രു​ന്നു. ഇ​വ​ർ മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം വ​ന​ത്തി​ൽ അ​ക​പ്പെ​ട്ടു. തു​ട​ർ​ന്ന്​ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന്​ പ​ക​രം അ​യ​ച്ച ബ​സ്​ ഒ​ന്ന​ര​യോ​ടെ അ​ര​ണ​മു​ടി​യി​ൽ എ​ത്തി യാ​ത്ര​ക്കാ​രു​മാ​യി കു​മ​ളി​യി​ലേ​ക്ക് തി​രി​ച്ചു.

പ​ക​ര​മെ​ത്തി​യ ബ​സി​ൽ​ മെ​ക്കാ​നി​ക് വി​ഭാ​ഗം ജീ​വ​ന​ക്കാ​രും ഉ​ണ്ടാ​യി​രു​ന്നു.ക​ഴി​ഞ്ഞ 17ന് ​കൊ​ല്ലം ച​ട​യ​മം​ഗ​ല​ത്തു​നി​ന്ന്​ വ​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി എ​ത്തി​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് അ​ര​ണ​മു​ടി​ക്ക് സ​മീ​പം ത​ക​രാ​റി​ലാ​യി​രു​ന്നു.

Trending :
facebook twitter