+

മാസപ്പടി കേസിൽ മുഖ്യമന്ത്രി രാജിവെക്കണം:കോൺഗ്രസ്‌ കളക്ടറേറ്റ് മാർച്ച്‌ മെയ്‌ 6 ന് നടത്തും

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപടിയിലൂടെ കോടികൾ സമ്പാദിച്ചെന്ന് കണ്ടെത്തി കേസ് എടുത്ത സാഹചര്യത്തിൽ ഭരണതലത്തിലും അടുക്കളയിലും അഴിമതി  നടത്തിയ  മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടു മെയ്‌ 6 ന് കളക്ടറേറ്റ് മാർച്ച് നടത്താൻ ഡിസിസി നേതൃയോഗം തീരുമാനിച്ചു. 

കണ്ണൂർ : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപടിയിലൂടെ കോടികൾ സമ്പാദിച്ചെന്ന് കണ്ടെത്തി കേസ് എടുത്ത സാഹചര്യത്തിൽ ഭരണതലത്തിലും അടുക്കളയിലും അഴിമതി  നടത്തിയ  മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടു മെയ്‌ 6 ന് കളക്ടറേറ്റ് മാർച്ച് നടത്താൻ ഡിസിസി നേതൃയോഗം തീരുമാനിച്ചു. ഭരണഘടനയെ മുറുകെപിടിച്ചു രാജ്യത്തെ രക്ഷിക്കാൻ ആഹ്വാനം ചെയ്യുന്ന കോൺഗ്രസ്‌ പാർട്ടിക്ക് സംഘടനാ രംഗത്തു ദിശാബോധം നൽകുന്ന അഹമ്മദാബാദ് എ ഐസിസി അംഗീകരിച്ച ന്യായ്പഥ്‌ പ്രമേയം യോഗം അംഗീകരിച്ചു. ഏപ്രിൽ 30 നകം നിയോജക മണ്ഡലം തലങ്ങളിലും മെയ്‌ 5 നകം മണ്ഡലം തലങ്ങളിലും നേതൃയോഗങ്ങൾ ചേർന്നു പ്രമേയം അംഗീകരിക്കും.  തുടർന്ന് വാർഡ് തലത്തിലും യോഗങ്ങളിൽ പ്രമേയം റിപ്പോർട്ട്‌ ചെയ്യും.

പരിയാരം മെഡിക്കൽ കോളേജിലെ കെട്ടിടങ്ങൾ ഇടതുപക്ഷ സംഘടനകൾക്കു സ്വന്തമാക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ പയ്യന്നുർ ,തളിപറമ്പ, കല്യാശേരി നിയോജക മണ്ഡലങ്ങളിലെ 6 ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുന്നതിനും ഡിസിസി നേതൃയോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ്‌ അഡ്വ. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ച യോഗം കെപിസിസി പ്രസിഡന്റ്‌ ശ്രീ. കെ. സുധാകരൻ എംപി ഉത്ഘാടനം ചെയ്തു.  യോഗത്തിൽ  നേതാക്കളായ പ്രൊഫ .എ ഡി മുസ്തഫ ,അഡ്വ. സോണി സെബാസ്റ്റിയൻ ,വി എ നാരായണൻ ,പി ടി മാത്യു , സജീവ് മാറോളി ,അഡ്വ. ടി ഒ മോഹനൻ ,ചന്ദ്രൻ തില്ലങ്കേരി ,മുഹമ്മദ് ബ്ലാത്തൂർ ,വി വി പുരുഷോത്തമൻ ,ഷമ മുഹമ്മദ് ,  രാജീവൻ എളയാവൂർ ,റിജിൽ മാകുറ്റി , വി പി അബ്ദുൽ റഷീദ് , കെ പ്രമോദ് ,  ,കെ പി സാജു ,ടി ജയകൃഷ്ണൻ ,മനോജ് കൂവേരി ,എം പി വേലായുധൻ ,രജനി രാമാനന്ദ്, ശ്രീജ മഠത്തിൽ ,വിജിൽ മോഹനൻ, മധു എരമം , ജോസ് ജോർജ്ജ് പ്ലാന്തോട്ടം ,എം സി അതുൽ ,സി വി ജലീൽ   എന്നിവർ സംസാരിച്ചു.

facebook twitter