+

തലശേരി പുതിയ കോടതിയിലെ ലിഫ്റ്റ് വീണ്ടും പണിമുടക്കി: മണിക്കൂറോളംകുടുങ്ങിയ വനിതാ പൊലിസ് ഓഫീസർ ഉൾപെടെ മൂന്ന് പേരെ ഫയർഫോഴ്സ് പുറത്തെത്തിച്ചു

തലശേരിപുതിയ ജില്ലാ കോടതി കെട്ടിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങിയവനിതാ സിവില്‍ പൊലിസ് ഓഫീസറെ അഗ്നിശമനസേനയെത്തി സാഹസികമായിരക്ഷപ്പെടുത്തി.

തലശേരി : തലശേരിപുതിയ ജില്ലാ കോടതി കെട്ടിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങിയവനിതാ സിവില്‍ പൊലിസ് ഓഫീസറെ അഗ്നിശമനസേനയെത്തി സാഹസികമായിരക്ഷപ്പെടുത്തി.തലശേരിയിലെ പുതിയ ജില്ലാ കോടതി കെട്ടിടത്തില്‍ ഏര്‍പ്പെടുത്തിയ ലിഫ്റ്റില്‍ കയറിയ പോക്‌സോ കോടതിയിലെ വനിതാ പൊലിസ് ലെയ്‌സണ്‍ ഓഫീസര്‍ ശ്രീജയും മറ്റ് രണ്ട്‌പേരുമാണ് വെള്ളിയാഴ്ച്ച രാവിലെ പത്തേകാലോടെ ലിഫ്റ്റില്‍ കുടുങ്ങിയത്.

പുതിയ കോടതിയിലെ നാലാം നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജില്ലാ ഗവ.പ്ലിഡര്‍ ഓഫീസില്‍ വന്ന ലെയ്‌സണ്‍ ഓഫീസറും മറ്റ് രണ്ടുപേരും താഴെക്ക് ലിഫ്റ്റില്‍ കയറിയെങ്കിലും ഇടക്ക്‌വെച്ച് ലിഫ്റ്റിൻ്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ശ്രീജ മ സഹപ്രവർത്തകനായലയ്‌സണ്‍ ഓഫീസറായ സുനില്‍കുമാറിനെ വിളിച്ച് വിവരം പറയുകയായിരുന്നു.ഉടന്‍ തന്നെ ഫയഫോഴ്‌സില്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് തലശ്ശേരിയില്‍ നിന്നുമെത്തിയ സേന മൂന്ന് പേരെയും രക്ഷപ്പെടുത്തി.ഈ ലിഫ്റ്റ് ഉദ്ഘാടനം നടന്ന ദിവസം മുതല്‍ തന്നെ പണിമുടക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇവിടെ ലിഫ്റ്റ് ഓപ്പറേറ്റര്‍മാരുമില്ലെന്ന പരാതിയുമുണ്ട്. പുതുതായി പ്രവർത്തനമാരംഭിച്ച ജില്ലാ കോടതിയിൽ നിയമനടപടികളുമായി ബന്ധപ്പെട്ട് നിത്യേനെ നൂറുകണക്കിനാളുകളാണ് എത്തിച്ചേരുന്നത്.

facebook twitter