+

മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു : പൊലിസ് അന്വേഷണം ഊർജ്ജിതമാക്കി

മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. കേരള – കർണാടക അതിർത്തിയായ ബാക്രബയലിലാണ് സംഭവം. സവാദ് എന്നയാൾക്കാണ് വെടിയേറ്റത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.

കാസർഗോഡ് : മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. കേരള – കർണാടക അതിർത്തിയായ ബാക്രബയലിലാണ് സംഭവം. സവാദ് എന്നയാൾക്കാണ് വെടിയേറ്റത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. കാടുമൂടിയ കുന്നിൻപ്രദേശത്ത് പ്രദേശത്ത് പതിവില്ലാതെ വെളിച്ചം കണ്ടതിനെത്തുടർന്ന് പരിശോധിക്കാൻ കയറിപ്പോയ സമയത്താണ് സവാദിന് വെടിയേൽക്കുന്നത്. ഇയാൾക്കൊപ്പം മറ്റ് 4 പേർ കൂടിയുണ്ടായിരുന്നു. ഇവർ ബൈക്കിലായിരുന്നു സ്ഥലത്തെത്തിയത്.
കുന്നിന്മുകളിലേക്ക് കയറിപ്പോയ സമയത്ത് പെട്ടെന്ന് സവാദിന്റെ മുട്ടിന് മുകളിലായി വെടിയേൽക്കുകയായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.

സ്ഥലത്ത് മഞ്ചേശ്വരം പൊലീസ് തിരച്ചിൽ നടത്തുകയാണ്. കാടുമൂടി കിടക്കുന്ന പ്രദേശമായതിനാൽ അക്രമികളെക്കുറിച്ച് യാതൊരു സൂചനകളും പൊലീസിന് ലഭിച്ചിട്ടില്ല. ഇവിടുന്ന് ഏകദേശം ഒരു കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ കർണാടകയാണ്. വെടിവെപ്പിന് പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനപ്രദേശത്ത് അക്രമികൾക്ക് എന്തായിരുന്നു പദ്ധതിയെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തും.

facebook twitter