പഴയങ്ങാടി: പഴയങ്ങാടിയിൽ ചുമടുതാങ്ങി സ്വദേശിയായ മധ്യവയസ്ക്കൻ ട്രെയിൻ തട്ടി മരിച്ചു. എം.കെ അബ്ദുൾ നാസറാണ് മരണമടഞ്ഞത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപം ഇന്നലെ രാത്രി 8:40ഓടെയാണ് സംഭവം. പഴയങ്ങാടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ആശുപത്രി മോൾ ച്ചറിയിലേക്ക് മാറ്റി.