ഒമാന്‍ എയര്‍ലൈന്‍സില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നു. ഇതിന്റെ ഭാഗമായി 1,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഇതില്‍ 500 പേര് വിദേശികളാണ്. കാര്യക്ഷമത കൂട്ടാനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും വേണ്ടിയാണ് ഈ നടപടി. ഒമാന്‍ എയര്‍ ചെയര്‍മാനും ഗതാഗത മന്ത്രിയുമായ എഞ്ചിനീയര്‍ സഈദ് ബിന്‍ ഹമൂദ് അല്‍ മാവാലി ആണ് ഇക്കാര്യം അറിയിച്ചത്. പഴയ മസ്കറ്റ് വിമാനത്താവളം പുതിയ രീതിയില്‍ ഉപയോഗിക്കാനുള്ള പദ്ധതികളും ഉണ്ട്.
ഒമാന്‍ എയറും ഒമാന്‍ എയര്‍പോര്‍ട്സും ചേര്‍ന്ന് നടത്തിയ ഒരു പരിപാടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2024-ല്‍ എടുത്ത ചില തീരുമാനങ്ങളുടെ ഭാഗമായി എയര്‍ലൈന്‍ എങ്ങനെ മെച്ചപ്പെടുത്തും എന്നും അദ്ദേഹം വിശദീകരിച്ചു. ജീവനക്കാരുടെ എണ്ണം വ്യവസായ നിലവാരത്തിലേക്ക് കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.