
അന്താരാഷ്ട്ര റോമിംഗിൽ പുത്തൻ പ്ലാനുകൾ അവതരിപ്പിച്ച് രാജ്യത്തെ പ്രധാന ടെലികോം ഓപ്പറേറ്റർമാരിലൊന്നായ ഭാരതി എയർടെൽ. 189 രാജ്യങ്ങളിലെ തിരഞ്ഞെടുത്ത പ്ലാനുകളിൽ പരിധിയില്ലാത്ത ഡാറ്റ ഓഫറുകളുള്ള ഇന്ത്യയുടെ ആദ്യ ഐആർ (International Roaming) പ്ലാനാണ് ഇതിലൊന്ന്.
ഒരു വർഷം വാലിഡിറ്റിയിൽ മറ്റൊരു പാക്കും
കൂടാതെ എയർടെൽ, വിദേശ ഇന്ത്യാക്കാർക്കായി ഒരു വർഷത്തെ കാലാവധിയോടെ 4000 രൂപയുടെ സവിശേഷമായ ഒരു റീചാർജ് പ്ലാനും ആരംഭിച്ചു. ഈ പ്ലാനിന് കീഴിൽ ഇന്ത്യയിലും വിദേശത്തും ഒരു വർഷത്തെ വാലിഡിറ്റിയും ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാൻ വിദേശത്ത് ഉപയോഗിക്കുമ്പോൾ 5 ജിബി ഡാറ്റയും 100 വോയ്‌സ് മിനിറ്റും ലഭിക്കും. അതേസമയം ഇന്ത്യയിൽ ഇതേ പ്ലാൻ ഉപയോഗിക്കുമ്പോൾ പ്രതിദിനം 1.5 ജി ബി ഡാറ്റയും പരിധിയില്ലാത്ത കോൾ ആനുകൂല്യങ്ങളും ലഭിക്കും. ഈ പ്ലാൻ 189 രാജ്യങ്ങളിൽ തടസ്സരഹിതമായ കണക്റ്റിവിറ്റി നൽകുകയും ഇന്ത്യയിൽ പ്രത്യേക റീചാർജ് ചെയ്യാതെ അതേ നമ്പർ ഉപയോഗിക്കാനും സാധിക്കും.
അന്താരാഷ്ട്ര റോമിംഗ് ആനുകൂല്യങ്ങൾ വിശദമായി
ഈ പ്ലാനുകളിലെ ഐആർ ആനുകൂല്യങ്ങൾ ഇവയാണ്: ഇൻ-ഫ്‌ളൈറ്റ് കണക്റ്റിവിറ്റി, വിദേശത്ത് ഇറങ്ങുമ്പോൾ സേവനങ്ങളുടെ ഓട്ടോ ആക്റ്റിവേഷൻ, 24x7 കോൺടാക്റ്റ് സെൻറർ പിന്തുണ. 189 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള ഒരു പദ്ധതി അനുസരിച്ച് ഏത് സോൺ അല്ലെങ്കിൽ പായ്ക്ക് തിരഞ്ഞെടുക്കാം. ഒന്നിലധികം രാജ്യങ്ങളിൽ അല്ലെങ്കിൽ ട്രാൻസിറ്റ് വിമാനത്താവളങ്ങളിൽ ഒന്നിലധികം പായ്ക്കുകൾ ആവശ്യമില്ല. ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക് ഓട്ടോ റിന്യൂവൽ ഫീച്ചറിൽ ഒന്നിലധികം തവണ പായ്ക്ക് വാങ്ങേണ്ടതിൻറെ ആവശ്യകത ഇല്ലാതാക്കുകയും തടസ്സരഹിതമായ യാത്ര സാധ്യമാക്കുകയും ചെയ്യുന്നു. വില മിക്ക ഇൻ-കൺട്രി/ലോക്കൽ സിമ്മുകളേക്കാളും താങ്ങാനാവുന്നതാണ്.
പ്രാദേശിക സിം കാർഡ് വേണ്ട
ഈ സംവിധാനം പ്രാദേശിക സിം കാർഡുകൾ എടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ചെലവും ഇല്ലാതാക്കുകയും ഗ്ലോബെട്രോട്ടറുകൾക്ക് കണക്റ്റു ചെയ്യാനുള്ള ലളിതമായ പരിഹാരം നൽകുകയും ചെയ്യും. എയർടെൽ താങ്ക്‌സ് ആപ്പിൽ അന്താരാഷ്ട്ര റോമിംഗ് ആവശ്യങ്ങളും ഉപയോഗത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ, ബില്ലിംഗ് തുക, ആവശ്യാനുസരണം ഡാറ്റയോ മിനിറ്റുകളോ ആയി ചേർക്കാം.