കണ്ണൂർ : കണ്ണൂരിൽ ലോട്ടറി ടിക്കറ്റ് വില വർദ്ധനവിൽ പ്രതിഷേധിച്ച് മാർച്ചും ധർണയും നടത്തി. വർദ്ധിപ്പിച്ച ലോട്ടറി ടിക്കറ്റിൻ്റെ വില അൻപതു രൂപയെന്നത് പിൻവലിക്കുക, മൊത്തം സമ്മാനതുകയിൽ നിന്നും കോടികൾ കുറച്ചത് പുന:സ്ഥാപിക്കുക.
ക്ഷേമനിധി ബോർഡിലെ കോടികളുടെ ക്രമക്കേട് അന്വേഷിക്കുക, ലോട്ടറി കുത്തകവൽക്കരണം അവസാനിപ്പിക്കുക, ക്ഷേമനിധി മെമ്പർമാർക്ക് കിട്ടാനുള്ള ആനുകുല്യങ്ങൾ എത്രയും പെട്ടെന്ന് വിതരണം ചെയ്യുകയെന്നീ ആവശ്യങ്ങളുയർത്തി കേരള ലോട്ടറി ഏജൻ്റ് ആൻസ് സെല്ലേഴ്സ് അസോ. (ഐ.എൻ.ടി. യു സി ) കണ്ണൂർ ജില്ലാ ക്ഷേമനിധി ഓഫിസിലേക്ക് മാർട്ടും ധർണയും നടത്തി. സംസ്ഥാന പ്രസിഡൻ്റ് തോമസ് കല്യാടൻ ധർണ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസി.ജോസ് ജോർജ് പ്ളാത്തോട്ടം അദ്ധ്യക്ഷനായി.
Trending :