ആലക്കോട് : വിൽപ്പനക്കായി കാറിൽ കടത്തിക്കൊണ്ടുവന്ന 65 കുപ്പി വിദേശമദ്യം സഹിതം നിരവധി അബ്കാരി കേസുകളിലെ പ്രതി ബോസ് വീണ്ടും പിടിയിൽ. ആലക്കോട് റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ സി.എച്ച്.നസീബിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് കല്ലൊടിയിൽ വെച്ച് കെ.എൽ- 59 ബി 8646 നമ്പർ സ്ലിഫ്റ്റ് ഡിസയർ കാറിൽ 65 വിദേശ മദ്യ കുപ്പികൾ വിൽപ്പനക്കായി കടത്തിക്കൊണ്ടുവന്നതിന് നടുവിൽ കനകക്കുന്നിലെ കിഴക്കേ കളത്തിൽ വീട്ടിൽ കെ.ജെ.ബോസിനെ (43) നെ അറസ്റ്റ് ചെയ്തത്.
എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.വി.ഗിരീഷ്, പ്രിവന്റീവ് ഓഫീസർ പി.യേശുദാസൻ, പ്രിവന്റിവ് ഓഫീസർ ഗ്രേഡ് ടി.വി.മധു, സിവിൽ എക്‌സൈസ് ഓഫിസർമാരായ പി.കെ.രാജീവ്, കെ.വി.ഷൈജു, ടി.പ്രണവ്, ജിതിൻ ആന്റണി, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ.എം.അനുജ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.
Trending :