+

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്ത ദർശനം നടത്തി ഡ്രംസ് മാന്ത്രികൻ ശിവമണി

രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്ത ഡ്രംസ് മാന്ത്രികൻ ശിവമണി. തിങ്കളാഴ്ച വൈകീട്ടും, ചൊവാഴ്ച രാവിലെയുമായാണ് ശിവമണി ദർശനം നടത്തിയത്.

തളിപ്പറമ്പ്:  രാജരാജേശ്വരക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്ത ഡ്രംസ് മാന്ത്രികൻ ശിവമണി. തിങ്കളാഴ്ച വൈകീട്ടും, ചൊവാഴ്ച രാവിലെയുമായാണ് ശിവമണി ദർശനം നടത്തിയത്.

Drum magician Sivamani visits Rajarajeshwara temple in Taliparamba

ചൊവാഴ്ച അതി രാവിലെ രാജ രാജേശ്വര ക്ഷേത്രത്തിലെത്തിയ ശിവമണി കണിക്ക് തൊഴുകയും  നെയ്യ്മൃത്, പട്ടം താലി വച്ചു തൊഴുകയും  ചെയ്തു. തുടർന്ന് തൃച്ചംബരം, മാടായിക്കാവ്, കാഞ്ഞിരങ്ങാട് വൈദ്യ നാഥ ക്ഷേത്രം, കയ്യത്ത് നാഗം എന്നിവിടങ്ങളിൽ ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

sivamani

തിങ്കളാഴ്ച മുഴകുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലും ശിവമണി ദർശനത്തിനെത്തിയിരുന്നു.സംഗീത ദേവതയായ മൃദംഗശൈലേശ്വരിയുടെ തിരുമുന്നിൽ അദ്ദേഹം നാദവിസ്മയം തീർത്തത് ഏറെ ശ്രദ്ധേയം ആയിരുന്നു.

facebook twitter