കണ്ണൂരിലെ പ്രശസ്ത ഡോക്ടർ ജയകൃഷ്ണൻ നമ്പ്യാർ ചൈനയിൽ നിര്യാതനായി

07:10 PM Apr 30, 2025 | Neha Nair

തലശേരി : കണ്ണൂരിലെ പ്രശസ്ത ഡോക്ടറായ ജയകൃഷ്ണൻ നമ്പ്യാർ (54) നിര്യാതനായി. ബുധനാഴ്ച്ച വൈകിട്ട് ചൈനയിലെ ഫുദകാൻസർ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഐ. എം.എ തലശേരി ചാപ്റ്ററിൻ്റെ മുൻ പ്രസിഡൻ്റും മുൻ സെക്രട്ടറിയുമായിരുന്നു.

ഐ. എം. എ തലശേരിയെ ദീർഘവീക്ഷണത്തോടെയും പ്രതിബദ്ധതയോടെയും സേവിച്ച ഭാരവാഹിയായിരുന്നു അദ്ദേഹം . തലശേരി സഹകരണ ആശുപത്രിയിൽ ഓർത്തോപീഡിക് സർജനായിരുന്നു. ഭാര്യ: സൗമ്യ ജയകൃഷ്ണൻ . മക്കൾ: ഡോ. പാർവതി നമ്പ്യാർ. അർജുൻ കൃഷ്ണൻ. മരുമകൻ: ശശാങ്ക്