കണ്ണൂർ:സാർവ്വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിന് സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ ഓട്ടോറിക്ഷതൊഴിലാളികൾ മെയ് ദിന റാലി നടത്തി. കാൾടെ ക്സിൽ നടന്ന പൊതുയോഗത്തിൽ കെ. സുജിത്ത് സ്വാഗതം പറഞ്ഞു. ജില്ലാസെക്രട്ടറി എൻ. ലക്ഷ്മണൻ അദ്ധ്യക്ഷം വഹിച്ചു.
പാവപ്പെട്ട ആശാവർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കാതെ പാട്ട കുലിക്കികളാണെന്ന് അധിക്ഷേപി ന്നവർക്ക് മെയ് ദിനം ആചരിക്കാനോ തൊഴിലാളി വർഗ്ഗത്തെ കുറിച്ച് സംസാരിക്കാനോ അവകാശമില്ലെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് നടത്തിയ പ്രസംഗത്തിൽ എസ് എ ടി.യുജില്ലാ പ്രസിഡണ്ട് അഡ്വ: കസ്തൂരി ദേവൻ പറഞ്ഞു.
തൊഴിലാളികളെയും ജനങ്ങളെയും ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷുകാരുടെ അതേ തന്ത്രമാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളും ഇവരുടെ പാർട്ടികളും സ്വീകരിക്കുന്നതെന്നും തൊഴിലാളികൾ വർഗ്ഗപരമായി ഒന്നിക്കുന്നതിനെ ഇവർ ഭയക്കുകയാണെന്നും യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.മെയ് ദിന റാലിക്ക്എൻ. സീതാറാം , ശ്രീ ദിലീപ്കുമാർ, മഹമൂദ് വി വി , കെ. വി. രാജേഷ്, സിപി രാജീഷ്, കെ.ടി രതീഷ്, ഷികിൽ ബാബു , സന്തോഷ് വി.കെ,അബ്ദുൽ റാസിഖ് (പാപ്പിനിശേരി ) , കമറുദ്ദീൻ (വാരം), സി.കെ ജയരാജൻ, സുനിൽകുമാർ (പുതിയതെരു), ജോഗേഷ് (അഴിക്കോട്) രാധാകൃഷ്ണൻ (പൂതപ്പാറ, ) അനിൽകുമാർ (കൂത്തുപറമ്പ്), ബഷീർ (തലശ്ശേരി) എം.നിഷിൽ , കെ വി ഷാഹിദലി, എസ്.ദിനേശ് കുമാർ, കെ. അജിത്ത് ശശിധരൻ പോള തുടങ്ങിയവർ നേതൃത്വം നൽകി.