+

കാറിൻ്റെ അമിത വേഗം മൂന്ന് വയസുകാരിയുടെ ജീവനെടുത്തു; കണ്ണൂർ പയ്യാവൂരിൽ നാടിനെ നടുക്കിയ അപകട മരണം

അമിതവേഗതകാരണം കാർ നിയന്ത്രണം വിട്ടതാണ് പയ്യാവൂർ ചമതച്ചാലിൽ മൂന്നുവയസായ കുട്ടി നോറയുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലിസ് ' അമ്മയുടെ അമ്മ ഷിജിയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു കുട്ടി.

പയ്യാവൂർ: അമിതവേഗതകാരണം കാർ നിയന്ത്രണം വിട്ടതാണ് പയ്യാവൂർ ചമതച്ചാലിൽ മൂന്നുവയസായ കുട്ടി നോറയുടെ മരണത്തിന് ഇടയാക്കിയതെന്ന് പൊലിസ് ' അമ്മയുടെ അമ്മ ഷിജിയോടൊപ്പം റോഡരികിലൂടെ നടന്നുപോകുകയായിരുന്നു കുട്ടി.പയ്യാവൂർ ചമതച്ചാൽ ഒറവക്കുഴിയിൽ ഒ.എൽ.അബ്രഹാം-ഷിജി ദമ്പതികളുടെ മകൾ അനുവിന്റെയും കാസർഗോഡ് കള്ളാർ പറയാകോണത്ത്  സോയി എന്നിവരുടെ ഏക മകളാണ് മരിച്ച നോറ.

നോറയുടെ മാതാപിതാക്കളായ അനുവും സോയിയും വിദേശത്താണ്.അമ്മൂമ്മ ഷിജിക്കും അപകടത്തിൽ പരിക്കേറ്റു. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. കാർ ഡ്രൈവർക്കെതിരെ പയ്യാവൂർ പൊലിസ് കേസെടുത്തിട്ടുണ്ട്.

facebook twitter