
കണ്ണൂർ : എളയാവൂർ പഞ്ചായത്ത് ഓഫീസിന് സമീപ ബൈക്കിൽ ബസിടിച്ച്പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണമടഞ്ഞു. ധർമ്മടം ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി ഇടുക്കി ഉടുമ്പൻചോലയിലെ ശങ്കർ മനോജാണ്(19) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരണപ്പെട്ടത്. കണ്ണൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന നിവേദ്യം ബസാണ് എതിരെ വന്ന ബൈക്കിൽ ഇടിച്ചത്.
മുണ്ടയാട് സ്പോർട്സ് ഹോസ്റ്റലിൽ ഫെൻസിംഗ് പരീശിലനം നടത്തിവരികയായിരുന്നു.തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. കൂടെയുണ്ടായിരുന്ന എസ് എൻ കോളേജ് വിദ്യാർത്ഥി പാലക്കാട്ടെ മനീഷിനും അപകടത്തിൽ പരിക്കേറ്റു.
മനിഷ് എകെജി ആശുപത്രിയിൽ ചികിത്സയിലാണ്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശങ്കർ മനോജിന്റെ മൃതദേഹം വൈകീട്ട് മുണ്ടയാട് സ്പോർട്സ് ഹോസ്റ്റലിലെ പൊതു ദർശനത്തിന് ശേഷം സ്വദേശമായ ഇടുക്കിയിലേക്ക് കൊണ്ടുപോയി.