+

എൻ.സി.പി സംസ്ഥാന നേതാവ് ഹമീദ് ഇരിണാവ് നിര്യാതനായി

എൻ സി പി നേതാവും സംസ്ഥാന നിർവാഹക സമിതി അംഗവുമായിരുന്ന ചാലാട് മണൽ കിസാൻ റോഡിലെ സക്കീനാസിൽ ഹമീദ് ഇരിണാവ് (74) നിര്യാതനായി. കുറച്ചുകാലമായി വാർദ്ധക്യ സഹജമായ അസുഖം കാരണം വിശ്രമ ജീവിതം നയിച്ചു വരികയാണ് കെ എസ് യു വിലൂടെ വിദ്യാർഥി സംഘടന പ്രവർത്തനം ആരംഭിച്ച് കോൺഗ്രസിലും ഡി ഐ സി യിലും എൻ സിപിയിലും പ്രവർത്തിച്ചു.


കണ്ണൂർ : എൻ സി പി നേതാവും സംസ്ഥാന നിർവാഹക സമിതി അംഗവുമായിരുന്ന ചാലാട് മണൽ കിസാൻ റോഡിലെ സക്കീനാസിൽ ഹമീദ് ഇരിണാവ് (74) നിര്യാതനായി. കുറച്ചുകാലമായി വാർദ്ധക്യ സഹജമായ അസുഖം കാരണം വിശ്രമ ജീവിതം നയിച്ചു വരികയാണ് കെ എസ് യു വിലൂടെ വിദ്യാർഥി സംഘടന പ്രവർത്തനം ആരംഭിച്ച് കോൺഗ്രസിലും ഡി ഐ സി യിലും എൻ സിപിയിലും പ്രവർത്തിച്ചു.

 മത്സ്യത്തൊഴിലാളി മേഖലയായിരുന്നു പ്രധാന പ്രവർത്തന മേഖല. എൻസിപിയുടെ ജില്ലാ വൈസ് പ്രസിഡണ്ടായും ബ്ലോക്ക് പ്രസിഡണ്ടായും ദീർഘകാലം പ്രവർത്തിച്ചു. ഭാര്യ: ഷംഷാദ മക്കൾ : ഷബ്‌ന,ശിഫ,ജുമാനമരുമക്കൾ : മനാഫ്, അമീർ സഹോ : മുത്തലിബ്,ഫാത്തിമ, സത്താർ, സമദ്, റൈഹാനത്ത്.

facebook twitter