+

തലശേരിയിൽ കൂട്ട ബലാത്സംഗം: യുവതിയുടെ പരാതിയിൽ ബിഹാർ സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

റെയിൽവേ സ്റ്റേഷൻ പരിസരത്തു യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഇതുമായി ബന്ധപ്പെട്ടു മൂന്ന്പേരെ തലശേരി ടൗൺപൊലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബീഹാർ കതിഹാർ ദുർഗാപൂർ ആസിഫ് (19), ബീഹാർ പ്രാൺപൂർ കുച്ചിയാഹി സാഹബൂൽ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

തലശേരി: റെയിൽവേ സ്റ്റേഷൻ പരിസരത്തു യുവതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. ഇതുമായി ബന്ധപ്പെട്ടു മൂന്ന്പേരെ തലശേരി ടൗൺപൊലീസ് അറസ്റ്റ് ചെയ്തു. മുഴപ്പിലങ്ങാട് ശ്രീജ ഹൗസിൽ പ്രജിത്ത് (30), ബീഹാർ കതിഹാർ ദുർഗാപൂർ ആസിഫ് (19), ബീഹാർ പ്രാൺപൂർ കുച്ചിയാഹി സാഹബൂൽ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഏതാനും ദിവസം മുൻപ് തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുതിയ സ്റ്റാൻഡിലേക്കുള്ള എളുപ്പ വഴിയിലാണ് കൂത്തുപറമ്പ്  സ്വദേശിനിയായ യുവതി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം തലശേരി കോടതിയിൽ ഹാജരാക്കും.
 

facebook twitter