കണ്ണൂർ : ഏഴോം നെരുവമ്പ്രം ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ പിജിയും യു.ജി.സി നെറ്റുമാണ് യോഗ്യത. മെയ് 12 ന് രാവിലെ 10 ന് കൊമേഴ്സ്, ഉച്ചയ്ക്ക് രണ്ടിന് മാത്തമാറ്റിക്സ്, ഹിന്ദി, മെയ് 13 ന് ഉച്ചയ്ക്ക് രണ്ടിന് മലയാളം, ഇലക്ട്രോണിക്സ്,
മെയ് 14 ന് രാവിലെ 10 ന് ഇംഗ്ലീഷ്, ജേണലിസം, മെയ് 15 ന് രാവിലെ 10 ന് കമ്പ്യൂട്ടർ സയൻസ്, മെയ് 15 ന് രാവിലെ 11 ന് കമ്പ്യൂട്ടർ പ്രോഗ്രാമർ (ഒന്നാം ക്ലാസ് പിജിഡിസിഎ/ബിഎസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദം) എന്നീ വിഷയങ്ങളുടെ അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പിയും സഹിതം എത്തേണ്ടതാണ്. ഫോൺ: 8547005059, 9446867800
Trending :