+

കണ്ണൂരിൽ മധ്യവയസ്ക്കനെ മർദ്ദിച്ചതിന് ബാർ ജീവനക്കാർക്കെതിരെ കേസെടുത്തു

മധ്യവയസ്‌ക്കനെ മർദ്ദിക്കുകയും കാലിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തിൽ ബാർ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരുടെ പേരിൽ ആലക്കോട് പൊലീസ് കേസെടുത്തു.

ചെറുപുഴ : മധ്യവയസ്‌ക്കനെ മർദ്ദിക്കുകയും കാലിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴക്കുകയും ചെയ്ത സംഭവത്തിൽ ബാർ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരുടെ പേരിൽ ആലക്കോട് പൊലീസ് കേസെടുത്തു.

കരുവഞ്ചാലിലെ തെക്കേൽ വീട്ടിൽ ടി.എം.ജോസഫിന്റെ(55)പരാതിയിലാണ് കേസ്.ഏപ്രിൽ നാലിന് രാത്രി 10 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.കരുവഞ്ചാൽ എലഗൻസ് ബാറിലെ സുരക്ഷാ ജീവനക്കാരായ റോയി, കൃഷ്ണൻ എന്നിവരുടെ പേരിലാണ് കേസെടുത്തത്.

facebook twitter