+

കണ്ണൂരിൽ ഓട്ടോറിക്ഷയിൽ നിരോധിത പുകയില ഉൽപന്ന കടത്ത്: ഡ്രൈവർ അറസ്റ്റിൽ

ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഓട്ടോ ഡ്രൈവറെ കൂത്തുപറമ്പ് പൊലിസ് പിടികൂടി.ആമ്പിലാട് സി.കെ.എം ഹൗസില്‍ ടി.കെ ഷക്കീറാണ് പിടിയിലായത്


കൂത്തുപറമ്പ് : ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഓട്ടോ ഡ്രൈവറെ കൂത്തുപറമ്പ് പൊലിസ് പിടികൂടി.ആമ്പിലാട് സി.കെ.എം ഹൗസില്‍ ടി.കെ ഷക്കീറാണ് പിടിയിലായത് .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് ബസ് സ്റ്റാന്റിന് സമീപം നടത്തിയ പരിശോധനയിലാണ് അഞ്ച് ചാക്കുകളിലായി ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന ലഹരി ഉൽപന്നങ്ങള്‍ പിടികൂടിയത്

കൂത്തുപറമ്പ് എസ് എച്ച്  ഒ ഗംഗ പ്രസാദിന് ലഭിച്ച രഹസ്യ ജീവിതത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ വി.പി അഖിലിന്റെ നേത്യത്വത്തിൽ തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് കൂത്തുപറമ്പ് ബസ് സ്റ്റാൻഡ് സമീപം നടത്തിയ പരിശോധനയിലാണ് kL 58 S 2389 നമ്പർ ഓട്ടോറിക്ഷയിൽ  അഞ്ച് ചാക്കുകളിലായി കടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങളുമായി ഓട്ടോ ഡ്രൈവർ ടി.വി ഷക്കീറിനെ പിടികൂടിയത്. 

മൂന്ന്ചാക്കുകളിലായി 15 എണ്ണം അടങ്ങിയ 150 പേക്ക് ഹൻസും2 ചാക്കുകളിലായി 15 എണ്ണം അടങ്ങിയ 100 പേക്കറ്റ്  കൂൾ ലിപ്പുമാണ് പരിശോധനയിൽ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് വില്പനയ്ക്കായി കൊണ്ടുവന്ന പുകയില ഉൽപ്പന്നങ്ങളാണ് കൂത്തുപറമ്പിൽ നിന്നും പിടികൂടിയത്. എസ്ഐ , മനോജ് കുമാർ, ലതീഷ്, പ്രജിത്ത് എന്നിവർ പരിശോധനസംഘത്തിലുണ്ടായിരുന്നു. പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Trending :
facebook twitter