ധർമശാല : ബക്കളം തറോൽ കണ്ണൻ ഗുരുക്കൾ സ്മാരക വായനശാല ഗ്രന്ഥാലയം, റെഡ്സ്റ്റാർ സ്പോട്സ് ക്ലബ്ബ് സംയുക്ത വാർഷികാഘോഷത്തിന് തുടക്കം . വാർഷികാഘോഷം ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്ഘാടനം ചെയ്തു.
സി അശോക് കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി വത്സലടി വി പ്രേമൻ, സി കുമാരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്
കളരി ഫ്യൂഷൻ, നൃത്തനൃത്യങ്ങൾ, ഒപ്പന, കൈകൈാട്ടിക്കളി എന്നിവ അരങ്ങേറി
. തിങ്കളാഴ്ച വൈകിട്ട് ഏഴിന് സാംസ്കാരിക സദസിൽ അനിൽകുമാർ ആലത്തുപറമ്പ് സാംസ്കാരിക പ്രഭാഷണം നടത്തും. തുടർന്ന് മെഗാ മ്യൂസിക്കൽ നൈറ്റ് അരങ്ങേറും.