+

അനധികൃത പാക്കിസ്ഥാൻ പൗരന്മാരെ പുറത്താക്കണം: ബി ജെ പി കലക്ട്രേറ്റ് ധർണ്ണ നടത്തി

സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത പാക്കിസ്ഥാൻ പൗരന്മാരെ പിണറായി സർക്കാർ സംരക്ഷിക്കുകയാണെന്നും  ഇത്തരം ആളുകളെ പുറത്താക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ട്  കണ്ണൂർ കലക്ടറേറ്റിന് മുമ്പിൽ ധർണ്ണ സമരം നടത്തി. ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.

കണ്ണൂർ: സംസ്ഥാനത്ത് താമസിക്കുന്ന അനധികൃത പാക്കിസ്ഥാൻ പൗരന്മാരെ പിണറായി സർക്കാർ സംരക്ഷിക്കുകയാണെന്നും  ഇത്തരം ആളുകളെ പുറത്താക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും  ആവശ്യപ്പെട്ട്  കണ്ണൂർ കലക്ടറേറ്റിന് മുമ്പിൽ ധർണ്ണ സമരം നടത്തി. ബിജെപി ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.

അനധികൃതമായി കേരളത്തിൽ താമസിക്കുന്ന പാക്ക് പൗരന്മാരെ തിരിച്ചയക്കാത്തത് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്ന്  അബ്ദുള്ളക്കുട്ടി പറഞ്ഞു.കണ്ണൂർ ജില്ലയിൽ 70 ഓളം പേർ ഇത്തരത്തിൽ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനധികൃതമായി കഴിയുന്ന പാക്ക് പൗരന്മാരെ ജില്ലയിൽ നിന്ന് കണ്ണൂർ മൊത്തം പേര് കണ്ണൂര് പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുള്ളക്കുട്ടി ഭാരതത്തെ  ഒറ്റക്കെട്ടായി നിലനിർത്തിക്കൊണ്ട് പാകിസ്ഥാനെതിരെ ശക്തമായ മറുപടി  കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് ജില്ലാ  പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ സ്വാഗതവും ജനറൽ സെക്രട്ടറിമാരായ ടി.സി. മനോജ് സ്വാഗതവും എ.പി. ഗംഗാധരൻ നന്ദിയും പറഞ്ഞു.

facebook twitter