+

ഓട്ടോ ഹബ്ബ് ഉടമയെ ജീപ്പ് കയറ്റി കൊല്ലാൻ ശ്രമം: യുവാവിനെതിരെ കേസെടുത്തു

ഓട്ടോഹബ്ബ് ഉടമയെ ജീപ്പ്കയറ്റി കൊല്ലാൻ ശ്രമിച്ചതിന് യുവാവിനെതിരെ വധശ്രമകേസ്.ഉദയഗിരി ശാന്തിപുരത്തെ എറിക്‌സൺ ജോയിയുടെ പേരിലാണ് കേസെടുത്തത്. മെയ് മൂന്നിന് വൈകുന്നേരം 5.15 നാണ് സംഭവം.

ആലക്കോട്: ഓട്ടോഹബ്ബ് ഉടമയെ ജീപ്പ്കയറ്റി കൊല്ലാൻ ശ്രമിച്ചതിന് യുവാവിനെതിരെ വധശ്രമകേസ്.ഉദയഗിരി ശാന്തിപുരത്തെ എറിക്‌സൺ ജോയിയുടെ പേരിലാണ് കേസെടുത്തത്. മെയ് മൂന്നിന് വൈകുന്നേരം 5.15 നാണ് സംഭവം.

ഹയാസ് ഓട്ടോ ഹബ്ബ് നടത്തിവരുന്ന ഉദയഗരി ലഡാക്കിലെ കൊച്ചൂഴത്തിൽ വീട്ടിൽ കെ.എ ഇസ്മായിലിനെയാണ്(58) എറിക്‌സൺ തന്റെ കെ.എൽ-59-എ.എ 6688 നമ്പർ ജീപ്പ് കയറ്റി കൊല്ലാൻ ശ്രമിച്ചത്.ജീപ്പിടിച്ച് പരിക്കേറ്റ ഇസ്മായിലിനെ കരുവഞ്ചാവഞ്ചാൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജീപ്പ് വാട്ടർ സർവീസ് നടത്തിയതിന്റെ ചാർജുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു.

Trending :
facebook twitter