തളിപ്പറമ്പ് : സി എച്ച് സെൻ്റർ വനിതാ സംഗമത്തിൻ്റെ പരിയാരം പഞ്ചായത്ത് തല ഉദ്ഘാടനവും പ്രാർത്ഥന സദസും നെല്ലിപ്പറമ്പിൽ മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു.മുസ്‌ലിം ലീഗ് ശാഖാ പ്രസിഡൻ്റ് ലത്തീഫ് സിറായിൻ അധ്യക്ഷനായി.
വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി സാജിത മുഖ്യാതിഥിയായി.ജംഷീർ ആലക്കാട് മുഖ്യപ്രഭാഷണം നടത്തി. തളിപ്പറമ്പ് നായിബ് ഖാളിഉമ്മർ നദ്‌വി തോട്ടിക്കൽ പ്രാർത്ഥന നടത്തി.മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി പി വി അബ്ദുൽ ഷുക്കൂർ,വനിതാ ലീഗ് ജില്ലാ സെക്രട്ടറി എം കെ ഷബിത,മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത്പ്രസിഡൻ്റ് അശ്റഫ് പുളുക്കൂൽ,മുസ്‌ലിം ലീഗ് കുപ്പം ശാഖ പ്രസിഡന്റ് അബ്ദുള്ള ഹാജി,മുസ്‌ലിം ലീഗ് ശാഖാ ജനറൽ സെക്രട്ടറി കെ കെ പി അബ്ദുള്ള,അഷ്ഫാഖ് കൊടിയിൽ,സി എച്ച് സെന്റർ കുവൈറ്റ് ചാപ്റ്റർ ചെയർമാൻ കെ കെ പി ഉമ്മർ കുട്ടി,ഉമ്മർ അരിപ്പാമ്പ്ര,കെ പി മുഹമ്മദ് കുഞ്ഞി,അജ്മൽ കൊടിയിൽ,പി എ വി ഇബ്രാഹിം,നാസർ ഫർണിച്ചർ,റഊഫ് ആസാദ് നഗർ, റഷീദ് കൊടിയിൽ , അമീറുദ്ദീൻ അസ്അദിപങ്കെടുത്തു.