ഇരിട്ടിയിൽ നിന്നും കാണാതായ യുവാവ് പുഴയിൽ മരിച്ച നിലയിൽ

03:20 PM May 06, 2025 | AVANI MV


ഇരിട്ടി: ഇരിട്ടിയിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം പട്ടാരം പുഴയിൽ നിന്നും കണ്ടെത്തി. ചീങ്ങാ കുണ്ടം സ്വദേശി പി.ഡി സിജു വിൻ്റെ (38) മൃതദേഹമാണ് കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം മുതൽ സിജു വിനെ കാണാതായെന്ന് ബന്ധുക്കൾ പൊലി സിൽപരാതി നൽകിയിരുന്നു. ഇയാൾക്കായി തെരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇന്ന് രാവിലെ പുഴയിൽ മൃതദ്ദേഹം കണ്ടെത്തിയത്. ഇരിട്ടി പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദ്ദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.