സ്വാതന്ത്ര്യ സമര സേനാനി വി. അനന്തനെ അനുസ്മരിച്ചു

03:33 PM May 06, 2025 | AVANI MV

കണ്ണൂർ: സ്വാതന്ത്ര്യ സമര സേനാനിയും സർവ്വോദയ നേതാവുമായ ടി.വി. അനന്തനെ അനുസ്മരിച്ചു. 31ാം ചരമദിനത്തിൽ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനയിൽ കുടുംബാംഗങ്ങളും ഗാന്ധിമാർഗ്ഗ പ്രവർത്തകരുംം പങ്കെടുത്തു. 

കേനന്നൂർ ഡിസ്ട്രിക്റ്റ് ഗാന്ധി സെൻ്റിനറി മെമ്മോറിയൽ സൊസൈറ്റി ജനറൽ സെക്രട്ടരി സി.സുനിൽകുമാർ, സർവ്വോദയ മണ്ഡലം ജില്ലാസെക്രട്ടരി രാജൻ തീയറേത്ത്. മഹാത്മാ മന്ദിരം ഭാരവാഹികളായ എം ടി. ജിന രാജൻ, പി.വിജയകുമാർ, പി.കെ.പ്രേമരാജൻ , പ്രമിള സുരേന്ദ്രൻഎന്നിവർ നേതൃത്വം നൽകി.