+

അക്കരെ കൊട്ടിയൂരിൽ അതിക്രമിച്ച്‌ കടന്ന് ഡ്രോൺ ഉപയോഗിച്ച്‌ ദൃശ്യങ്ങൾ പകർത്തി യുവാവ് : പരാതി നൽകി കൊട്ടിയൂർ ദേവസ്വം

വൈശാഖ മഹോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ആർക്കും പ്രവേശനമില്ലാത്ത സമയത്ത് അതിക്രമിച്ച്‌ കടന്ന് ഡ്രോൺ ഉപയോഗിച്ച്‌ ക്ഷേത്രത്തിന്റെ രഹസ്യസ്വഭാവമുള്ള ഭാഗങ്ങളടക്കം പകർത്തിയതായി പരാതി.

കൊട്ടിയൂർ : വൈശാഖ മഹോത്സവം നടക്കുന്ന അക്കരെ കൊട്ടിയൂരിൽ ആർക്കും പ്രവേശനമില്ലാത്ത സമയത്ത് അതിക്രമിച്ച്‌ കടന്ന് ഡ്രോൺ ഉപയോഗിച്ച്‌ ക്ഷേത്രത്തിന്റെ രഹസ്യസ്വഭാവമുള്ള ഭാഗങ്ങളടക്കം പകർത്തിയതായി പരാതി.

അക്കരെ കൊട്ടിയൂരിൽ പ്രവേശിച്ച്‌ ക്ഷേത്രത്തിന്റെ അകവും പുറവും ചിത്രീകരിച്ച്‌ ഭക്തജനങ്ങൾക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ ഡ്രോൺ ഉപയോഗിച്ച്‌ പകർത്തിയ ദൃശ്യങ്ങൾ ദൃശ്യമാദ്ധ്യമങ്ങൾ വഴി അമൽ സി എന്ന ഫേസ്ബുക്ക് പേജ് വഴി പുറംലോകത്തേക്ക് എത്തിച്ച സംഭവത്തിലാണ് പരാതി.

ക്ഷേത്ര ഭരണാധികാരികളോടോ, ഓഫീസ് സംവിധാനത്തോടോ യാതൊരു അനുമതിയും വാങ്ങാതെ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുകയും ക്ഷേത്രത്തിന്റെ പരിപാവനത നശിപ്പിക്കുന്ന രീതിയിൽ ആചാരലംഘനം നടത്തുകയും ചെയ്ത സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് കൊട്ടിയൂർ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ പരാതി നൽകിയത്.  കഴിഞ്ഞ ദിവസമാണ് അക്കരെ കൊട്ടിയൂരിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്.

facebook twitter