+

ലഹരി വിപത്തിന്റെ വേരറുക്കാൻ പൊതുസമൂഹവും ഇടപെടലുകൾ നടത്തണം : മന്ത്രി വി. അബ്ദുറഹിമാൻ

ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും യുവ തലമുറയെ രക്ഷിക്കുന്നതിന് പൊതുസമൂഹവും ക്രിയാത്മകമായ ഇടപെടലുകൾ നടത്തണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.

കണ്ണൂർ :ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും യുവ തലമുറയെ രക്ഷിക്കുന്നതിന് പൊതുസമൂഹവും ക്രിയാത്മകമായ ഇടപെടലുകൾ നടത്തണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. മന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന ലഹരി വിരുദ്ധ യാത്രക്ക് കല്യാശ്ശേരി പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതു തലമുറ കൂടുതലായും രാസലഹരിക്ക് അടിപ്പെടുന്നതായുള്ള വാർത്തകളാണ് ദിവസവും പുറത്തു വരുന്നത്.

പോലീസ്, എക്‌സൈസ് സംവിധാനങ്ങൾ പരിശോധനകളും നടപടികളും കർശനമാക്കിയിട്ടുണ്ട്. ലഹരി വസ്തുക്കൾ പിടികൂടി നശിപ്പിക്കുന്നതിനും ലഹരി വ്യാപനത്തിന്റെ കണ്ണികൾ മുറിക്കുന്നതിനും ലഹരി വ്യാപനം നടത്തുന്നവരുടെ സ്വത്ത് കണ്ടു കെട്ടുന്നതിനും ശക്തമായ ഇടപെടലാണ് നടക്കുന്നത്. കുട്ടികളെ കളിക്കളത്തിലേക്ക് തിരികെ കൊണ്ടുവരുക എന്നതാണ് കായിക വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന യാത്രയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എം. വിജിൻ എം.എൽ.എ അധ്യക്ഷനായിരുന്നു.

General society should also intervene to eradicate the scourge of drug addiction: Minister V. Abdurrahiman

പരിപാടിയുടെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പരിസരത്തുനിന്ന് മെഗാ വാക്കത്തോണും സംഘടിപ്പിച്ചു. കെ.കെ ശൈലജ ടീച്ചർ എം.എൽ.എ ഫ്‌ലാഗ് ഓഫ് ചെയ്തു. സൈക്കിൾ റാലി, റോളർ സ്‌കേറ്റിങ് എന്നിവയുടെ അകമ്പടിയോടെ കായിക താരങ്ങൾ ജനപ്രതിനിധികൾ വിദ്യാർഥികൾ എന്നിവർ പങ്കെടുത്ത വാക്കത്തോൺ കാൾടെക്‌സ്, പോലീസ് സ്റ്റേഡിയം, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ സഞ്ചാരിച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിൽ സമീപിച്ചു. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കളരി, യോഗ എന്നിവയുടെ പ്രദർശനവും സൂംബ ഡാൻസും പരിപാടിയുടെ ഭാഗമായി നടന്നു. കണ്ണൂർ നഗരസഭ അധ്യക്ഷൻ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. കെ.വി. സുമേഷ് എം.എൽ.എ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി എന്നിവർ പങ്കെടുത്തു.

കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ പോലീസ്, എക്‌സൈസ്, തദ്ദേശസ്ഥാപനങ്ങൾ, പൊതു, ഉന്നതവിദ്യാഭ്യാസ വകുപ്പുകൾ, പട്ടികജാതി - പട്ടികവർഗ്ഗ വകുപ്പുകളുടെ സഹകരണത്തോടെയാണ് കാസർഗോഡ് മുതൽ എറണാകുളം വരെ ലഹരിവിരുദ്ധ സന്ദേശയാത്ര സംഘടിപ്പിക്കുന്നത്. യാത്ര മെയ് 22 ന് എറണാകുളത്ത് സമാപിക്കും.

General society should also intervene to eradicate the scourge of drug addiction: Minister V. Abdurrahiman


  മന്ത്രി വി അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള  ലഹരി വിരുദ്ധ സന്ദേശ യാത്രയ്ക്ക്'കിക്ക് ഡ്രഗ്‌സ്' ന് പഴയങ്ങാടിയിൽ ആവേജ്വലമായ സ്വീകരണം നൽകി. എം വിജിൻ എംഎൽഎ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്‌പോർട്‌സ് അക്കാദമികൾ, ക്ലബുകൾ, ഗ്രന്ഥാലയങ്ങൾ, കായിക താരങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് സാംസ്‌ക്കാരിക- സന്നദ്ധ സംഘടനകൾ ഉൾപ്പെടെ അണിനിരന്നാണ് സ്വീകരിച്ചത്. പഴയങ്ങാടി റെയിൽവേ ഗ്രൗണ്ടിൽ മന്ത്രി സ്‌പോർട്ട്‌സ് കിറ്റ് വിതരണവും നടത്തി. ചെറുകുന്ന് ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച ലഹരിക്കെതിരെയുള്ള സംഗീത ശില്പവും മാട്ടൂൽ മലബാർ കളരി അക്കാദമിയുടെ കളരി അഭ്യാസ പ്രകടനം കണ്ണപുരം യുനൈറ്റഡ് തൈക്കോണ്ട അക്കാദമിയുടെ തൈക്കോണ്ട പ്രദർശനം എന്നിവ അരങ്ങേറി. എരിപുരം യൂണിക് സ്‌പോർട്‌സ് സെന്റർ, എരിപുരം സ്‌പോർട്‌സ് അക്കാദമി, മലബാർ സോക്കർ അക്കാദമി കണ്ണൂർ,  ടീം മടക്കര, ധീര മാട്ടൂൽ, ചെറുതാഴം സെന്റർ സ്‌പോർട്‌സ് സിറ്റി, യുവധാര പഴയങ്ങാടി, കൊട്ടില ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ  സ്റ്റുഡന്റ് പോലീസ് കേഡറ്റ് തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി പങ്കെടുത്തു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് പി.പി ഷാജിർ, ഏഴോം പഞ്ചായത്ത് പ്രസിണ്ടന്റ് പി ഗോവിന്ദൻ,  ചെറുതാഴം  പ്രസിഡന്റ് എം ശ്രീധരൻ , പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീമതി, കുഞ്ഞിമംഗലം പഞ്ചായത്ത് പ്രസിഡന്റ് എ പ്രാർത്ഥന, കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് കെ രതി, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, പ്രൊഫ. ബി മുഹമ്മദ് അഹമ്മദ്,  എം കെ രമേഷ് കുമാർ, പി വി വിനോദ്, മുഹമ്മദ് അഷ്‌റഫ് എ, കെ വി ബൈജു, പി വി അബ്ദുള്ള, മുൻ കായിക താരങ്ങളും കോച്ചുകളുമായ എസ് വി നിസാർ, എ സി മുഹമ്മദലി, സിയാസ്, ടാർസൻ മാടായി, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ കെ രഞ്ജിത്ത് മാസ്റ്റർ  തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

പുതിയതൊരു ഹൈവേ ജംഗ്ഷനിൽ കെ.വി സുമേഷ്  എംഎൽഎ യുടെ നേതൃത്വത്തിൽ  ആവേജ്വലമായ സ്വീകരണം നൽകി. ഹൈവേയിൽ ജനപ്രതിനിധികളും സ്‌പോർട്‌സ് അക്കാദമികൾ, ക്ലബുകൾ, ഗ്രന്ഥാലയങ്ങൾ, കായിക താരങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് സാംസ്‌ക്കാരിക- സന്നദ്ധ സംഘടനകൾ ഉൾപ്പെടെ അണിനിരന്നാണ് സ്വീകരിച്ചത്. അഴീക്കോട് മണ്ഡലത്തിൽ നടന്ന പരിപാടി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു കെ വി സുമേഷ് എം എൽ എ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കായിക താരം ബിനീഷ് കിരൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടന്റ് കെ സി ജിഷ, പഞ്ചായത്ത് പ്രസിണ്ടന്റുമാരായ പി ശ്രുതി, കെ അജീഷ്, എ വി സുശീല തുടങ്ങിയവർ പങ്കെടുത്തു.

facebook twitter