ഉളിക്കലിൽ വ്യാജ മദ്യ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

03:20 PM May 07, 2025 | AVANI MV

 ഇരിട്ടി  : ഉളിക്കലിൽ വ്യാജ മദ്യ വില്പന നടത്തിയതിന് യുവാവ് പിടിയിൽ. ഉളിക്കൽ കേയാപറമ്പ് ഭാഗങ്ങളിൽ ബൈക്കിൽ സഞ്ചരിച്ച് മദ്യ വില്പന നടത്തിയ എരുത്കടവ് സ്വദേശിയായ പ്ലാക്കുഴിയിൽ അനീഷിനെയാണ് ഇരിട്ടി എക്സൈസ് അറസ്റ്റ് ചെയ്തത്. ഇരിട്ടി റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി.എം ജെയിംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ കെയാപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബൈക്കിൽ മദ്യ വില്പന നടത്തുന്നതിനിടയിൽ 35 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി അനീഷ് പിടിയിലായത്. 

ഇയാളുടെ പേരിൽ മുൻപും സമാന സ്വഭാവത്തിലുള്ള അബ്കാരി കേസുകൾ നിലവിൽ ഉണ്ട്. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷൈബി കുര്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.ജി അഖിൽ, സി.വി പ്രജിൽ എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.