+

തളിപ്പറമ്പ് നഗരസഭാ സ്പോർട്സ് കോംപ്ളക്സിന് ചാവറയച്ചൻ്റെ പേരിടാൻ നിവേദനം നൽകി

നഗരസഭാസ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ചാവറയച്ചന്റെ പേര് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു.തളിപ്പറമ്പ് പുഷ്പഗിരിയില്‍ നഗരസഭ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിന് സി.എം.ഐ വൈദികന്‍ വിശുദ്ധ ചാവറയച്ചന്റെ പേരിടണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതര്‍ നിവേദനം നല്‍കി.

'തളിപ്പറമ്പ്: നഗരസഭാസ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് ചാവറയച്ചന്റെ പേര് നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു.തളിപ്പറമ്പ് പുഷ്പഗിരിയില്‍ നഗരസഭ നിര്‍മ്മിക്കുന്ന സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സിന് സി.എം.ഐ വൈദികന്‍ വിശുദ്ധ ചാവറയച്ചന്റെ പേരിടണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളി അധികൃതര്‍ നിവേദനം നല്‍കി.

ഫൊറോന വികാരി ഫാ. മാത്യു ആശാരിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി. മുഹമ്മദ് നിസാറിനാണ് നിവേദനം നല്‍കിയത്.ടി.എസ്.ജെയിംസ് മരുതാനിക്കാട്ട്, സിബി പരിയാനിക്കല്‍, എ.സി.തോമസ് എന്നിവരും നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.40 വര്‍ഷം മുമ്പ് സി.എം.ഐ സഭ തളിപ്പറമ്പ് പഞ്ചായത്തിന് സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നത്.

facebook twitter