കണ്ണൂർ : പഞ്ചാബ് നാഷനൽ ബാങ്ക് റിട്ടയേർഡ് സ്റ്റാഫ് അസോസിയേഷൻ പന്ത്രണ്ടാം സംസ്ഥാന സമ്മേളനം മെയ് 12 ന് കണ്ണൂർ ചേംബർ ഓഫ് കൊമെഴ്സ് ഹാളിൽ സജ്ജമാക്കിയ ടി.എ തോമസ് നഗറിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 10 ന് അഖിലേന്ത്യാ ജനറൽ സെക്രട്ടറി മിത്ര വാസു ഉദ്ഘാടനം. ചെയ്യും. പി. സന്തോഷ് കുമാർ എം.പി, പി. മഹീന്ദർ എന്നിൽ മുഖ്യാതിഥിയാകും. ബാങ്കിങ് മേഖലയിൽ പെൻഷൻ പരിഷ്കരിക്കണമെന്ന് പഞ്ചാബ് നാഷനൽ ബാങ്ക് റിട്ട. സ്റ്റാഫ് അസോ. സംസ്ഥാന പ്രസിഡൻ്റ് പി.കെ ലക്ഷ്മിദാസ് ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി തോമസ് ഈശോ. വി. ബാലമുരളി എ.സി മാധവൻ ജി.വി ശരത്ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Trending :