+

കണ്ണൂർ ചെറുപുഴയിൽ ഒരു കിലോ കഞ്ചാവുമായി മത്സ്യവിൽപ്പനക്കാരൻ അറസ്റ്റിൽ

ഗുഡ്‌സ് പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി പാണത്തൂർ സ്വദേശിയും പാണത്തൂർ ടൗണിൽ മീൻ കച്ചവടം നടത്തുകയും ചെയ്യുന്ന യുവാവ് അറസ്റ്റിൽ.

ചെറുപുഴ : ഗുഡ്‌സ് പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന ഒരു കിലോ കഞ്ചാവുമായി പാണത്തൂർ സ്വദേശിയും പാണത്തൂർ ടൗണിൽ മീൻ കച്ചവടം നടത്തുകയും ചെയ്യുന്ന യുവാവ് അറസ്റ്റിൽ. പാണത്തൂർ വീട്ടിൽ മുഹമ്മദ് ആഷി തി(20)നെ മാണ് വാഹന പരിശോധനക്കിടെ കള്ളാറിൽ അന്ത്രൂസ് തട്ടുകടക്ക് സമീപം വെച്ച് രാജപുരം ഇൻസ്പെക്ടർ പി.രാജേഷ് അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം.പ്രതി കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ-79-0703 നമ്പർ വാഹനവും പൊലിസ് കസ്റ്റഡിയിലെടുത്തു. സംഘത്തിൽ എ.എസ.ഐ ഓമനക്കുട്ടൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിന്റോ അബ്രഹാം, സജിത്ത് ജോസഫ് എന്നിവരും ഉണ്ടായിരുന്നു.

facebook twitter