+

കണ്ണൂരിൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ താരങ്ങൾക്ക് സ്വീകരണം

ഹൈദരാബാദ് സിക്കിസുമിത് സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനം കാഴ്ച വെച്ചു സ്വർണ്ണം വെള്ളി വെങ്കലമെഡലുകൾ നേടിയ കാടാച്ചിറ കോട്ടൂർ ജ്യോതിസ് കളരി സംഘത്തിലെ താരങ്ങൾക്ക് സ്വീകരണം നൽകി.

ചാല : ഹൈദരാബാദ് സിക്കിസുമിത് സ്പോർട്സ് സെൻ്ററിൽ സംഘടിപ്പിച്ച ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനം കാഴ്ച വെച്ചു സ്വർണ്ണം വെള്ളി വെങ്കലമെഡലുകൾ നേടിയ കാടാച്ചിറ കോട്ടൂർ ജ്യോതിസ് കളരി സംഘത്തിലെ താരങ്ങൾക്ക് സ്വീകരണം നൽകി.

 ചാല ബ്ലോക്ക് ഓഫീസിനു സമീപം കോട്ടൂർ പ്രകാശൻ ഗുരുക്കളുടെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് മെമ്പർ ഇ കെ സുരേശൻ ഉദ്ഘാടനം ചെയ്തു.പ്രസാദ് ഗുരുക്കൾ സ്വാഗതവും വിജയ് ഗുരുക്കൾ വിളവന കെ ടി ഷാജി ഇ കെ ഉദയൻ, കെ ബേബി ടീച്ചർ ,അഭയ അനീഷ്, ശ്രീജ വിങ്ങലാട്ട്ശ്രീജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു .കോട്ടൂർ ജ്യോതിസ് കളരി സംഘത്തിലെ  പ്രകാശൻ ഗുരുക്കളുടെ കീഴിൽ കളരി  പരിശീലിച്ച കായിക താരങ്ങളാണ്കേരളത്തിന് വേണ്ടി സ്വർണ്ണം- വെള്ളി, വെങ്കല മെഡലുകൾ കരസ്ഥമാക്കിയത്. പരിപാടിയോടനുബന്ധിച്ച് ലഹരി വിരുദ്ധ ഫ്ലാഷ് മോബ് എന്നിവയും  അവതരിപ്പിച്ചു.

facebook twitter