ഇരിട്ടി : ഇരിട്ടി നഗരസഭാ സ്ഥിരം സമിതി ചെയർമാനും സിപി എം നേതാവുമായ എ .കെ രവീന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിവരെ ഇരിട്ടി നഗരസഭാ പരിധിയിൽ ഹർത്താൽ ആചരിച്ചു. ഭൗതിക ശരീരം ഇന്ന് രാവിലെ 10 വരെ കാളാന്തോടിലെ വീട്ടിലും 10.30 ന് പുന്നാട് ടൗണിലും 11.30 ന് സിപി എം ചാവശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസായ എ കെ ജി സ്മാരകത്തിലും പൊതുദർശനത്തിന് വെച്ചു ഉച്ചയ്ക്ക്
12ന് ചാവശേരിപ്പറമ്പ് നഗരസഭാ ശ്മശാനത്തിൽ സംസ്കരിച്ചു.
സ്പീക്കർ എ എൻ ഷംസീർ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ, സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ടി വി രാജേഷ്, വത്സൻ പനോളി, വി കെ സനോജ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം കാരായി രാജൻ തുടങ്ങിയവർ വീട്ടിൽ എത്തി അന്തിമോപചാരമർപ്പിച്ചു.