തളിപ്പറമ്പ: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത മൊറാഴ എജുക്കേഷണൽ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിൽ 2008 മുതൽ പ്രവർത്തിച്ചു വരുന്ന മൊറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജും ഇൻ്റർനാഷണൽ സ്കിൽ ഡെവലപ്മെൻറ് കോർപ്പറേഷന്റെ ബാംഗ്ലൂർ റീജിയണൽ കേന്ദ്രവുമായി ചേർന്ന് "എ സി സി എ പ്രൊഫഷണൽ കോളിഫിക്കേഷൻ പാത് വേ" പ്രോഗ്രാം ആരംഭിക്കുന്നതിനായുള്ള ധാരണ പത്രം ഒപ്പുവച്ചു.
ഈ പ്രോഗ്രാം വഴി ബിരുദം പൂർത്തിയാക്കുന്നവർക്ക് എ സി സി എ യുടെ 9 പേപ്പറുകൾ ഇളവ് ലഭിക്കുന്നതോടൊപ്പം ഇൻ്റർനാഷണൽ പിജി ഡിപ്ലോമ ലഭിക്കുകയും എ സി സി എ യുടെ പത്താമത് പേപ്പറിന്റെ പരിശീലനവും ബാക്കി മൂന്ന് പേപ്പറുകളുടെ റെക്കോർഡഡ് ക്ലാസുകളും ലഭിക്കും.
ഇൻറർനാഷണൽ സ്കിൽ ഡവലപ്മെൻറ് കോർപ്പറേഷനെ പ്രതിനിധീകരിച്ച് റീജിയണൽ ഹെഡ് ശരത് വേണുഗോപാലും മൊറാഴ കോ -ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജിനെ പ്രതിനിധീകരിച്ച് ചെയർമാൻ പി ഒ മുരളീധരനും ധാരണ പത്രത്തിൽ ഒപ്പ് വെച്ചു.
വൈസ് ചെയർമാൻ അജയകുമാർ, സെക്രട്ടറി അജിത് കുമാർ , കൊമേഴ്സ് വിഭാഗം മേധാവി രജിത പി പി , ഡയറക്ടർമാരായ സി എൻ മോഹനൻ, ലീന , ഡോ: അബ്ദുൽ ഗഫൂർ സി വി, അധ്യാപകരായ ശാലിനി, അമൃത, ഷേർലി തുടങ്ങിയവർ പങ്കെടുത്തു