
കോഴിക്കോട് : ജില്ലാ കലക്ടറുടെ ഇന്‍റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മെയ് 15 വരെ നീട്ടി അപേക്ഷാ തീയതി. ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുന്ന ഇന്റേണ്‍ഷിപ്പാണിത്. ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 15 വരെ നീട്ടിയിട്ടുണ്ട്.
ഈ വർഷം മെയ് – സെപ്റ്റംബര്‍ കാലയളവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. പത്ത് വര്‍ഷം പിന്നിട്ട പ്രോഗ്രാമിന്‍റെ മുപ്പതാമത് ബാച്ചാണിത്. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ അവസരമൊരുക്കുന്നതിനൊപ്പം, സര്‍ക്കാര്‍ പദ്ധതികളിലും വികസന പരിപാടികളിലും പദ്ധതി ആസൂത്രണ ഘട്ടം മുതല്‍ സജീവ യുവജന പങ്കാളിത്തം ഉറപ്പുവരുത്തി കൂടുതല്‍ ക്രിയാത്മകമായ മുന്നേറ്റം സാധ്യമാക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
ഇന്റേണ്‍ഷിപ്പിന്റെ ഭാഗമാകാന്‍ താല്‍പര്യമുള്ളവര്‍ www.dcip.co.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയ ഫോം പൂരിപ്പിച്ച് അപേക്ഷിക്കാം. നാല് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. അപേക്ഷകളില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ രണ്ടാം നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. സ്‌റ്റൈപ്പന്‍റ് ഉണ്ടാകില്ല. വിശദ വിവരങ്ങള്‍ക്ക് 96336 93211 നമ്പറില്‍ വിളിക്കുകയോ projectcellclt@gmail.com ഇ-മെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.