+

സാമൂഹിക തിന്മകള്‍ക്കെതിരായി സേവാദള്‍ പ്രതിരോധം തീര്‍ക്കണമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്

മയക്കുമരുന്നുകളും രാസലഹരിയും യുവതലമുറയെ ഗ്രസിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ യുവാക്കളെ നേര്‍വഴിക്കു നയിക്കാന്‍ സാമൂഹിക തിന്മകളെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം സേവാദള്‍ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

കണ്ണൂര്‍ : മയക്കുമരുന്നുകളും രാസലഹരിയും യുവതലമുറയെ ഗ്രസിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ യുവാക്കളെ നേര്‍വഴിക്കു നയിക്കാന്‍ സാമൂഹിക തിന്മകളെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്വം സേവാദള്‍ പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

കക്കാട് വിപിഎംഎച്ച്എം ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സേവാദള്‍ സംസ്ഥാന കമ്മിറ്റിയുടെ പഞ്ചദിന  ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസേവനത്തിന്റെ പാരമ്പര്യമുള്ള ശതാബ്ദി പിന്നിട്ട സേവാദളിന് ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കാന്‍ സാധിക്കും. പാര്‍ട്ടിയിലെ പുതുതലമുറയെ അച്ചടക്കത്തോടെ വാര്‍ത്തെടുക്കാനുള്ള സംഘടന എന്ന നിലയില്‍ തന്നെയാണ് ജനഹര്‍ലാല്‍ നെഹ്‌റു പ്രഥമ ചെയര്‍മാനായി സേവാദള്‍ രൂപീകരിക്കുന്നത്. അച്ചടക്കത്തോടെയുള്ള പ്രവര്‍ത്തനവും, ദുരിത, ദുരന്ത മുഖങ്ങളിലെ സേവനപ്രവര്‍ത്തനങ്ങളും സേവാദളിന്റെ മുഖമുദ്രയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ നിയന്ത്രിക്കാന്‍, അച്ചടക്കത്തോടെയുള്ള പെരുമാറ്റത്തിലൂടെയും ഇടപെടലുകളിലൂടെയും എല്ലാവര്‍ക്കും മാതൃകയാകാന്‍ സേവാദള്‍ വളണ്ടിയര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്.

കോണ്‍ഗ്രസിലേക്കു നേതാക്കള്‍ സേവാദളിലൂടെ എത്തണമെന്ന് ഇന്ദിരാ ഗാന്ധിയടക്കമുള്ള നേതാക്കള്‍ ഒരു കാലത്ത് നിര്‍ദ്ദേശിച്ചതില്‍ നിന്നു തന്നെ സേവാദളിന്റെ പ്രാധാന്യം വ്യക്തമാണെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.സേവാദള്‍ സംസ്ഥാന ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി അധ്യക്ഷത വഹിച്ചു.നേതാക്കളായ അഡ്വ.സോണി സെബാസ്റ്റ്യൻ ,പി ടി മാത്യു ,അഡ്വ. ടി ഒ  മോഹനൻ , എം പി ഉണ്ണികൃഷ്ണൻ , സി അഷ്‌റഫ് ,സി വി ഉദയകുമാർ , സി വി സന്തോഷ് ,എം കെ മോഹനൻ ,ആർ ജയകുമാരി ,വി പി വിനോദ് ,ശ്രീജ മഠത്തിൽ ,വി പ്രകാശൻ ,മധു എരമം ,രമേശൻ പുഞ്ചക്കരി , കൂക്കിരി രാജേഷ് ,കെ വി ജയരാജൻ ,അനുരൂപ് ,ദാമോദരൻ കൊയിലേരിയൻ , വി മോഹനൻ ,മോളി ടോമി ,വസന്ത കുമാരി ,ആർ സുലോചന ,അഡ്വ.വിനയരാജ് തുടങ്ങിയവർ സംസാരിച്ചു.

Trending :
facebook twitter