കണ്ണപുരം: നിർത്തിയിട്ട ബസിന് സമീപം യുവാവിനെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വഴിത്തിരിവിൽ ഇടിച്ചിട്ട് വാഹനം കയറ്റി അപായപ്പെടുത്തിയ ശേഷം നിർത്താതെ പോയ മണൽ ലോറി ഒളിപ്പിച്ചു വെച്ച നിലയിൽ കണ്ണപുരം ഇൻസ്പെക്ടർ പി.ബാബു മോനും സംഘവും കണ്ടെത്തി.ഇന്നലെ രാത്രിയോടെ മടക്കര ഡാമിന് സമീപത്തെ വീട്ടിൽ ഒളിപ്പിച്ചു വെച്ച നിലയിലാണ് ടിപ്പർ ലോറി പിടികൂടിയത്.ലോറി ഓടിച്ചമാട്ടൂൽ സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ഫോറൻസിക് വിദഗ്ദരുടെ പരിശോധനയിലാണ് അപകടം വരുത്തിയ വാഹനത്തെ ശാസ്ത്രീയമായി തിരിച്ചറിഞ്ഞത്. പ്രദേശത്തെനിരീക്ഷണ ക്യാമറകളുടെ അഭാവം വാഹന ഡ്രൈവർക്ക് രക്ഷപ്പെടാനുള്ള സാഹചര്യമായിരുന്നുവെങ്കിലും പോലീസിൻ്റെ തന്ത്രപരമായ അന്വേഷണം പ്രതിയെ കുടുക്കി. മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് കണ്ണപുരം പോലീസ്കേസെടുത്തു.ഞായറാഴ്ച പുലർച്ചെയാണ്
മാട്ടൂൽ മടക്കരയിലെ ബസ്റ്റോപ്പിന് സമീപം കല്ലേൻ മണിയെ (49) മരിച്ച നിലയിൽ കണ്ടെത്തിയത്.