പാനൂരിൽ ബോംബ് നിർമാണം സിപിഎം നേതൃത്വത്തിൻ്റെ അറിവോടെ : മാർട്ടിൻ ജോർജ്

07:51 PM May 13, 2025 | Neha Nair

കണ്ണൂർ : പാ​നൂ​ർ മു​ളി​യാ​ത്തോ​ട്ടിൽ സ്റ്റീൽ ബോം​ബുകൾ കണ്ടെടുത്ത സംഭവം ആശങ്കയുയർത്തുന്നതാണെന്ന് ഡിസിസി പ്രസിഡൻ്റ്  മാർട്ടിൻ ജോർജ് പറഞ്ഞു.സി പി എം നേതൃത്വത്തിൻ്റെ ഒത്താശയോടെ പാർട്ടി ക്രിമിനലുകളാണ് ഇവിടെ ബോംബ് നിർമിക്കുന്നതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പോലീസ് മടിക്കുകയാണെന്നും മാർട്ടിൻ ജോർജ് ആരോപിച്ചു.

ഇപ്പോൾ ബോംബുകൾ കണ്ടെടുത്ത മുളിയാത്തോട്ടിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ  ബോംബ് നി​ർ​മി​ക്കു​ന്ന​തി​നി​ടെ സ്ഫോടനമുണ്ടായി ഒ​രു സി.​പി.​എം പ്ര​വ​ർ​ത്ത​ക​ൻ മ​രി​ക്കു​ക​യും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കുക​യും  ചെ​യ്തിരുന്നു. ഈ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം കാര്യക്ഷമമായല്ല നടന്നത്. ​

12 ഓ​ളം പേ​ർ ബോംബ്  ​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടും ചിലരെ മാത്രം പ്രതി ചേർത്ത് കേസ് ഒതുക്കുകയാണുണ്ടായത്.  കഴിഞ്ഞ വർഷം ബോംബ് നിർമാണത്തിനിടെ സ്ഫോടനം നടന്ന്  പ​രി​ക്കേ​റ്റ സി പി എം പ്രവർത്തകൻ്റെ പിതാവിന് ഏതാനും നാൾ മുമ്പ് ക്വാറി ലൈസൻസ് അനുവദിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

ക്വാറിയിലേക്കെന്ന പേരിൽ സ്ഫോടക വസ്തു സാമഗ്രികൾ കൊണ്ടു വന്ന് ബോംബ് നിർമാണം നടത്തുന്നതായാണ് മനസിലാക്കാൻ കഴിയുന്നത്. കണ്ണൂരിൽ സമാധാനാന്തരീക്ഷം തകർക്കാൻ സി പി എം നടത്തുന്ന നിരന്തര നീക്കങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പോലീസിൻ്റെ ഭാഗത്തു നിന്ന് കർശന നടപടി ഉണ്ടാകണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.