കണ്ണൂർ കാംബസാർ പള്ളിയിലെ കവർച്ച : പ്രതി വാളയാറിൽ അറസ്റ്റിൽ

02:05 PM May 14, 2025 | AVANI MV

കണ്ണൂർ: കണ്ണൂർ നഗരത്തിലെ കാംബസാർപള്ളിയിൽ നിന്ന് പണവും മൊബൈൽ ഫോണുമടങ്ങിയബേഗുമായി മുങ്ങിയ മോഷ്ടാവിനെ പാലക്കാട് വാളയാറിൽവെച്ച് പൊലിന്അറസ്റ്റ് ചെയ്തു. മുണ്ടേരി സ്വദേശിയായ പി കെ ഹൗസിൽ പി ഉമ്മറിനെ ( 52 ) യാണ് ടൗൺ ഇൻസ്പക്ടർ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. 

ഈക്കഴിഞ്ഞ നോമ്പുകാലത്ത് കണ്ണൂർ മാർക്കറ്റിലെ കാംബസാർ പള്ളിയിൽ വെച്ചാണ് ശാരീരികവൈകല്യമുള്ള ചിക്കമംഗളൂർ സ്വദേശി ഇബ്രാഹിമിന്റെ 1.43,000 രൂപയും മൊബൈൽ ഫോണു മടങ്ങിയ ബേഗ് പ്രതി മോഷണം നടത്തി മുങ്ങിയത്. നോമ്പ് സമയത്ത് പല പള്ളികളിൽ നിന്നുമായി സക്കാത്തായി പലരിൽ നിന്നായി കിട്ടിയതായിരുന്നു പണം. സംഭവദിവസം രാത്രികാംബസാർ പള്ളിയിലായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്. ഈ സമയം പള്ളിയിൽ ഉമ്മറുമുണ്ടായിരുന്നു. 

കാലത്ത് ഉറക്കമുണർന്നപ്പോഴാണ് ബേഗ് മോഷണം പോയ വിവരം ഇബ്രാഹിം അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതി പള്ളിയിൽ നിന്നും ബാഗുമായി പോകുന്ന ചിത്രം സമീപത്തെ സിസി ടി വി കേമറകളിൽ നിന്നും ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടിക്കിടയിലാണ് വാളയാർ ബസ്സ് സ്റ്റോപ്പിൽ വെച്ച് ഉമ്മർ പോലീസ്പിടിയിലായത്. 

Trending :

കളവ് നടത്തിയ പണം കൊണ്ട് കഴിഞ്ഞ ഒരു മാസത്തോളമായി ആർഭാട ജീവിതം നയിച്ചു വരികയായിരുന്നു പ്രതിയെന്ന് പോലീസ് പറഞ്ഞു. കാംബസാർ പള്ളിയിൽ തെളിവെടുപ്പ് നടത്തിയ ശേഷം ഇയാളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐമാരായ അനുരൂപ്, വിനീത്, ഉദ്യോഗസ്ഥരായ നാസർ, റമീസ്,ബൈജു എന്നിവരും പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.