+

പ്രതിഷേധ പ്രകടനത്തിന്റെ മറവിൽ സി പി എം കണ്ണൂർ ജില്ലയിൽ ഉടനീളം അക്രമം നടത്തുന്നു : യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ

പ്രതിഷേധ പ്രകടനമെന്ന പേരിൽ  ജില്ലയിൽ ഉടനീളം അക്രമം അഴിച്ചുവിടുകയാണ് സി.പി.എം പ്രവർത്തകരെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ ആരോപിച്ചു.

കണ്ണൂർ: പ്രതിഷേധ പ്രകടനമെന്ന പേരിൽ  ജില്ലയിൽ ഉടനീളം അക്രമം അഴിച്ചുവിടുകയാണ് സി.പി.എം പ്രവർത്തകരെന്ന് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ ആരോപിച്ചു. കഴിഞ്ഞദിവസം  മലപ്പട്ടത്ത് നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നയിച്ച ജനാധിപത്യ സംരക്ഷണയാത്ര അവസാനിച്ച മലപ്പട്ടം സെന്ററിലെ സി പി  എം ലോക്കൽ കമ്മിറ്റി ഓഫീസ് സ്വയം തകർക്കുകയും  യൂത്ത് കോൺഗ്രസ്സിന്റെ പേരിൽ ആരോപിക്കുകയുമുണ്ടായി. 

എന്നാൽ ജനൽ ചില്ല് അടിച്ചു പൊളിക്കുകയും, ജനൽ കമ്പിയിലൂടെ കടക്കാത്ത വലിയ കല്ല് ഓഫീസിനകത്തു കൊണ്ടിടുകയും,ചെയ്ത ശേഷം എറിഞ്ഞു തകർത്തതാണെന്ന് വരുത്തി തീർക്കാൻ  ശ്രമിക്കുകയും ചെയ്തു. ആ ശ്രമം വിഫലമായതിനെ തുടർന്ന്  ജില്ലയിൽ ഉടനീളം പ്രതിഷേധ പ്രകടനമെന്ന വ്യാജേന യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും  കൊടി തോരണങ്ങളും സ്തൂപങ്ങളും നശിപ്പിക്കുകയാണ്. പാനൂരിലും, പിലാത്തറയിലുമൊക്കെ ഇതിന് സമാന സംഭവങ്ങൾ ഉണ്ടായി.ഇത്തരം കാടത്തത്തെ വച്ചു പൊറുപ്പിക്കാൻ ആവില്ലന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും വിജിൽ മോഹനൻ വ്യക്തമാക്കി.

facebook twitter