മാട്ടൂലിൽ ഭർതൃമതിയായ യുവതി വീട്ടിൽ മരിച്ച നിലയിൽ ദുരൂഹതയുണ്ടന്ന ആരോപണവുമായി ബന്ധുക്കൾ

09:27 AM May 17, 2025 | AVANI MV


പഴയങ്ങാടി : മാട്ടൂലിൽ ഭർതൃമതിയായ യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലിസ് അന്വേഷണമാരംഭിച്ചു.മാട്ടൂൽ മടക്കര ബദർ ജുമാമസ്ജിദിന് സമീപത്തെ ഭർതൃമതിയായ യുവതി ടി.എം വി ജുഹൈറ (27)നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഴഞ്ഞു വിണതാണെന്ന് പറഞ്ഞ് ഭർത്താാവ്  പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ  ഡോക്ടർക്ക് മരണത്തിൽ തോന്നിയ  അസ്വാഭാവികതയെ തുടർന്ന് കണ്ണപുരം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് എത്തി മേൽ നടപടികളായ  ഇൻക്വസ്റ്റ് നടത്തി മൃദദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. മരണത്തിൽ ദുരൂഹതയുണ്ടെന്ന്  യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു.  മടക്കരയിലെ അബ്ദുൾ ജബാർ ഹാജിയുടെയും ടി എം വി റസിനയുടെയും ഏക മകളാണ് ജുഹൈറ. ഭർത്താവ്: പാപ്പിനിശേരി ഹൈസ്കൂളിന് സമീപത്തെ ഷാഹിർ. മക്കൾ:ഹാറൂർ,ജന.