പരിയാരം: കടന്നപ്പള്ളി പുത്തൂര്‍ക്കുന്നില്‍ കോണ്‍ഗ്രസ് ഓഫീസായ ഇന്ദിരാഭവന് നേരെ അക്രമം, കൊടിമരവും ജനല്‍ച്ചില്ലുകളും ഒരു സംഘമാളുകൾ അടിച്ചുതകര്‍ത്തു.ശനിയാഴ്ച്ച പുലർച്ചെയാണ് അക്രമം നടന്നത് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടത്.മതില്‍കെട്ടിനകത്ത് കയറിയാണ് ഓഫീസിന് മുന്നിലെ കൊടിമരവും ജനല്‍ചില്ലുകളും തകര്‍ത്തത്.
നേരത്തെയും ഈ ഓഫീസിനെതിരെ ആ അക്രമം നടന്നിരുന്നു.കടന്നപ്പള്ളി മണ്ഡലം പ്രസിഡന്റ് രാജേഷ് മല്ലപ്പള്ളിയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.ആറ് വര്‍ഷം മുൻപ് കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്ത ഓഫീസാണിത് അക്രമത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രാദേശിക നേതാക്കൾ ആരോപിച്ചു.