+

കുവൈത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് തളിപ്പറമ്പ് സ്വദേശിയായ യുവാവ് മരിച്ചു

കുവൈത്ത് സിറ്റിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു.  തളിപ്പറമ്പ് സ്വദേശി മുനീറാണ് (39)മരിച്ചത്.

കണ്ണൂർ : കുവൈത്ത് സിറ്റിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളിയായ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു.  തളിപ്പറമ്പ് സ്വദേശി മുനീറാണ് (39)മരിച്ചത്. ശനിയാഴ്ച്ച സൽവയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് അപകടം ഉണ്ടായത്.

 കുവൈത്ത് കെഎംസിസി തളിപ്പറമ്പ് മണ്ഡലം അംഗമാണ്. പിതാവ് അബ്ദുൽ ഹകീം. മാതാവ് റൂഖിയ. ഭാര്യ റാഹില. രണ്ടു കുട്ടികൾ ഉണ്ട്. മയ്യത്ത് നാട്ടിൽ എത്തിക്കുന്നത്തിനുള്ള തുടർ നടപടികൾ കുവൈത്ത് കെഎംസിസി ഹെല്പ് ഡസ്കിന്റെ നേതൃത്വത്തിൽ നടന്നു വരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

facebook twitter