കണ്ണൂർ മുത്താറി പീടിക റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

12:50 PM May 19, 2025 | AVANI MV


പാനൂർ :മുത്താറി പീടിക - ചെണ്ടയാട് റോഡരികിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി.ഓട്ടോ സ്റ്റാൻഡിൻ്റെ മുൻവശത്തെ റോഡ് അരികിൽ നിന്നാണ് കഞ്ചാവ് ചെടി എക്സൈസ് ഓഫീസറുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി പിടികൂടിയത്. എക്സൈസ് വകുപ്പിന് കിട്ടിയ രഹസ്യ വിവരത്തെത്തുടർന്നാണ്  തെരച്ചിൽ നടത്തിയത്. 

പരിശോധനയിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.കെവിജേഷ് അസി. എക്സൈസ് ഇൻസ്പെക്ടർ വി.സി സുകേഷ് കുമാർ അസി. ഇൻസ്പെക്ടർ, യു. ഷാജി  , പ്രിവൻ്റീവ് ഓഫിസർ കെ.ബിജു, സിവിൽ എക്സൈസ് ഓഫിസർമാരായഎം.എം ബിനീഷ് പ്രസൂൺ, എന്നിവർ റെയ്ഡിൽ പങ്കെടുത്തു.